കോഴിക്കോട്: ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാലും താന്‍ മന്ത്രിയാകാനില്ലെന്ന് കെ. മുരളീധരന്‍. നേരത്തെ തന്നെ മന്ത്രിയാക്കാതിരിക്കാന്‍ പരിശ്രമിച്ചവരോട് ഇപ്പോള്‍ നന്ദിയുണ്ടെന്നും മുരളി പറഞ്ഞു. .
തന്നോട് ആരും മന്ത്രിയാകണമെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ തന്നെ താന്‍ ഇനി മന്ത്രിയാകുന്നില്ല. അതിന്റെ ആവശ്യമില്ലെന്നും മുരളി പറഞ്ഞു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാലോ എന്ന ചോദ്യത്തിന് ഹൈക്കമാന്‍ഡിന് വേറെ എത്രയോ പേരുണ്ട് ആവശ്യപ്പെടാനെന്നും പാവപ്പെട്ട തന്നെ വെറുതെവിട്ടേക്കാനുമായിരുന്നു മുരളിയുടെ പ്രതികരണം. സര്‍ക്കാരിന്റെ പ്രതിസന്ധി മാറിയോ ഇല്ലയോ എന്ന് മുഖ്യമന്ത്രിയാണ് പറയേണ്ടത്.
മന്ത്രിമാരുടെ പേരുകള്‍ സോളാറുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളില്‍ ഉയര്‍ന്നു വരുന്നുണ്ടല്ലോയെന്നും ഇത് ഗുരുതരമായ സ്ഥിതിയല്ലേയെന്നുമുള്ള ചോദ്യത്തിന് സ്ഥിതി ഗുരുതരമാണെന്ന് തോന്നേണ്ടവര്‍ക്ക് അതു തോന്നുന്നില്ലെന്നായിരുന്നു മുരളിയുടെ മറുപടി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kozhikode, K. Muraleedharan, Politics

No comments:
Post a Comment