Latest News

അക്രം വിവാഹത്തിനൊരുങ്ങുന്നു; വധു ഓസ്‌ട്രേലിയക്കാരി

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍‌ബണ്‍ സ്വദേശി ഷനെയിറയെ പാകിസ്ഥാന്റെ മുന്‍ പേസ് ബൌളര്‍ വസീം അക്രം വിവാഹം കഴിക്കുന്നു. 47 വയസ്സുകാരനായ അക്രത്തിന്റെ വധുവിന്റെ പ്രായം 30 വയസ്സാണ്. വസീം അക്രമും ഷാനെയിറ തോംപ്‌സണുമായുള്ള വിവാഹം ഉറപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

പരമ്പരാഗതമായ രീതിയിലാണ് അക്രം പെണ്ണു ചോദിച്ചത്. ഒരു മുട്ടില്‍ കാലൂന്നി നിന്നായിരുന്നു അതിഥികള്‍ക്കു മുന്നില്‍ അക്രമിന്റെ വിവാഹാഭ്യര്‍ഥന. ബ്രൈറ്റണില്‍ മുന്‍ പബ്ലിക് റിലേഷന്‍സ് കണ്‍സള്‍ട്ടന്റായിരുന്ന ഷനെയിറയെ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അക്രമിന് ഇഷ്ടപ്പെട്ടു. പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഷനെയിറ ഇസ്ലാം മതം സ്വീകരിച്ചതിനു ശേഷമാണ് വിവാഹനിശ്ചയം നടന്നത്.

രണ്ടു വര്‍ഷം മുമ്പാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പരിചയം പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. 2009 ഒക്‌ടോബര്‍ 25ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍വച്ച് ആദ്യ ഭാര്യ അര്‍ബുദ രോഗത്തിനു കീഴടങ്ങിയതിനു ശേഷം തനിച്ച് കഴിയുകയായിരുന്നു അക്രം.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.