നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ സംശയം തോന്നി യാത്രക്കാരന്റെ ലാപ്‌ടോപ്പ് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് 4.20ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ദോഹയിലേക്ക് പോകാനെത്തിയ പത്തനംതിട്ട സ്വദേശി ഷിനോ തോമസിന്റെ (26) ലാപ്‌ടോപ്പാണ് പിടികൂടിയത്.
ലാപ്‌ടോപ്പ് അടങ്ങിയ ബാഗേജ് എക്‌സ്‌റേ പരിശോധന നടത്തിയപ്പോഴാണ് സുരക്ഷാ പ്രശ്‌നമുള്ളതായി സൂചന ലഭിച്ചത്. ഉടന്‍ ഡോഗ് സ്‌ക്വാഡിനെ കൊണ്ട് പരിശോധിച്ചു. സ്‌ഫോടകവസ്തുക്കള്‍ കണ്ടാല്‍ സൂചന നല്‍കും പോലെ നായ കുരയ്ക്കുകയും ചെയ്തു.
സാധാരണയായി യാത്രക്കാര്‍ ലാപ്‌ടോപ്പ് ഹാന്‍ഡ് ബാഗേജിലാണ് കൊണ്ടുപോകാറുള്ളത്. എന്നാല്‍ ഈ യാത്രക്കാരന്‍ ലാപ്‌ടോപ്പ് ചെക്ക്-ഇന്‍ ബാഗേജില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചതും സുരക്ഷാ ഉദ്യോഗസ്ഥരെ സംശയത്തിലാക്കി. ഇതേത്തുടര്‍ന്ന് യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കി വിശദമായി ചോദ്യം ചെയ്തു.

ലാപ്‌ടോപ്പ് വിശദമായ പരിശോധനയ്ക്ക് ബോംബ് സ്‌ക്വാഡിന് കൈമാറിയിരിക്കുകയാണ്. വിമാനം നിശ്ചിത സമയത്ത് പുറപ്പെട്ടു. യാത്രക്കാരന്റെ യാത്ര മുടങ്ങി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment