Latest News

വനിതാ ഫൊട്ടോഗ്രാഫർ കൂട്ടമാനഭംഗത്തിന് ഇരയായി

മുംബയ്: ഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച കേസിലെ വിധി വരാനിരിക്കെ മുംബയിലും കൂട്ടമാനഭംഗം. ഒരു ഇംഗ്ളീഷ് മാഗസിന്റെ വനിതാ ഫൊട്ടോഗ്രാഫറെയാണ് അഞ്ചംഗ സംഘം പീഡിപ്പിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ പാരലിലെ മഹാലക്ഷ്മി ഏരിയയിലുള്ള ശക്തി മില്‍സിന് സമീപത്താണ് സംഭവം നടന്നത്. മാഗസിനു വേണ്ടി ഒരു അസൈൻമെന്റ് ചെയ്യാൻ സുഹൃത്തിനൊപ്പം എത്തിയ ഫൊട്ടോഗ്രാഫറെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.

സഹപ്രവര്‍ത്തകനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയെ ജസ്‌ലോക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരികാവയവങ്ങള്‍ക്ക്‌ പരുക്കേറ്റിട്ടുണ്ടെങ്കിലും മരുന്നകളോട് പെൺകുട്ടി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 20പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു.

സംഭവത്തെ സര്‍ക്കാര്‍ ഗൗരവമായാണ്‌ കാണുന്നതെന്നും പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ആർ.ആർ. പാട്ടീല്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം പറഞ്ഞു. 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.