Latest News

ഉപരോധ സമരം അവസാനിപ്പിക്കാന്‍ ടിപി വധക്കേസില്‍ ഗൂഢാലോചന നടന്നെന്ന് കെ.കെ.രമ

തിരുവനന്തപുരം: ഇടതുമുന്നണി നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം പിന്‍വലിക്കാന്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചന നടത്തിയെന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ആരോപിച്ചു.

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സമരത്തിലുറച്ചുനില്‍ക്കുമെന്ന് ഇന്നലെ ഉച്ചയ്ക്ക് 12.20 വരെ പ്രഖ്യാപിച്ചശേഷം പന്ത്രണ്ടരയ്ക്ക് സി.പി.എം നാടകീയമായി സമരത്തില്‍നിന്ന് പിന്മാറിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്ന് രമ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

സ്വന്തം അണികളെ വിഡ്ഢികളാക്കുകയാണ് സി.പി.എം അടക്കമുള്ള കക്ഷികള്‍ ചെയ്തത്. സി.പി.എം നേതാക്കള്‍ ജനങ്ങളോട് മാപ്പു പറയണം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇതിന് മറുപടി പറയണെന്നും രമ ആവശ്യപ്പെട്ടു.

ലാവ്‌ലിന്‍ കേസിലും കെ.ടി.ജയകൃഷ്ണന്‍ വധത്തിലും സി.പി.എം നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കുന്നതിനും ഗൂഢാലോചന നടത്തി. ടി.പി.വധക്കേസില്‍ മോഹനന്‍ മാസ്റ്റര്‍ക്ക് മുകളിലേക്ക് അന്വേഷണം നീളാതിരിക്കുന്നത് ദുരൂഹമാണ്. അവിടെയെത്തിയപ്പോള്‍ എല്ലാം നിലച്ചതുപോലെ. സി.പി.എമ്മും യു.ഡി.എഫും ഒരു കാര്യം മനസിലാക്കണം. ടി.പി വധത്തിലെ അവസാനത്തെ കണ്ണിയും പുറത്തുവരുന്നതുവരെ തങ്ങള്‍ പോരാടുമെന്നത് ഉറപ്പാണെന്ന് രമ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.