റൊട്ടിനിര്‍മാണത്തിനായി 14 ലക്ഷം രൂപ അടങ്കല്‍ വരുന്ന ബേക്കിങ് യൂണിറ്റാണ് തുടങ്ങുന്നത്. ഇതിനുള്ള ടെന്‍ഡര്‍ ആഗസ്ത് 16ന് അംഗീകരിക്കും. റൊട്ടിക്ക്പുറമെ ബണ്‍, റസ്‌ക്, കേക്ക് എന്നിവയും നിര്‍മിച്ച് വിതരണം ചെയ്യും.
ആഗസ്തില്‍ത്തന്നെ യൂണിറ്റ് തുടങ്ങാന്‍ കഴിയുമെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് അശോകന്‍ അരിപ്പ പറഞ്ഞു. നിലവില്‍ തൃശ്ശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് റൊട്ടിനിര്‍മാണ യൂണിറ്റുള്ളത്. ഒരുദിവസം 5000ത്തിലധികം റൊട്ടി ഉത്പാദിപ്പിക്കാന്‍ അത്യാധുനിക യൂണിറ്റുവഴി കഴിയും.
ഫ്രീഡം ചപ്പാത്തിയും കോഴിക്കറിയും ജയിലില്‍നിന്ന് നേരിട്ടാണ് വില്പനനടത്തുന്നതെങ്കിലും റൊട്ടിയുടെ മാര്‍ക്കറ്റിങ് മില്‍മയുമായി സഹകരിച്ചുകൊണ്ടാണ്. നിലവില്‍ ചില സ്വകാര്യ കമ്പനികളുടെ ഉത്പന്നങ്ങള്‍ മില്‍മ ബൂത്തുകള്‍വഴി വില്പനനടത്തുന്നുണ്ട്. അതേസമയം സ്വകാര്യമാര്‍ക്കറ്റിനേക്കാള്‍ കുറഞ്ഞ വിലയുള്ള ജയില്‍ റൊട്ടിയും ബണ്ണും മില്‍മ ബൂത്തുകളിലൂടെ ഇനി വില്‍ക്കാന്‍ പറ്റും. ഒരുദിവസം 5000ത്തിലധികം റൊട്ടി ഉത്പാദിപ്പിക്കാന്‍ പുതിയ ഓവന് കഴിയും. ഉത്പന്നങ്ങളുടെ വില തീരുമാനിച്ചിട്ടില്ല.

റൊട്ടിനിര്‍മാണപദ്ധതിക്കുശേഷമാണ് സോപ്പുനിര്‍മാണം തുടങ്ങുക. സാങ്കേതിക പരിശീലനകേന്ദ്രമായ റുഡ്‌സെറ്റിന്റെ സേവനം സോപ്പുനിര്‍മാണത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം അവരുമായി ചര്‍ച്ച ചെയ്തുകഴിഞ്ഞു. ഇതിനായി 3 ലക്ഷം വകയിരുത്തിക്കഴിഞ്ഞു.
അതിനിടെ ജയിലിലെ ചപ്പാത്തിനിര്‍മാണം വന്‍ വിജയമായി. ഒരു വര്‍ഷത്തിനിടെ ചപ്പാത്തി, കോഴിക്കറി വിതരണത്തിലൂടെ മാത്രം സര്‍ക്കാരിന് 1.25 കോടി രൂപയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ലാഭം ഉണ്ടാക്കിക്കൊടുത്തത്. പ്രതിദിനം 35,000ത്തിലധികം ചപ്പാത്തി ഇവിടെനിന്ന് നിര്‍മിച്ച് വിതരണം ചെയ്യുന്നു. 3000ത്തിലധികം കോഴിക്കറിയും.

പത്തെണ്ണമുള്ള ചപ്പാത്തി പാക്കറ്റിന് 20 രൂപയാണ് വില. കോഴിക്കറിക്ക് 30 രൂപയും. ചപ്പാത്തിക്കുപുറമെ നേന്ത്രക്കായ ചിപ്‌സും നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ട്. രണ്ട് ക്വിന്‍റല്‍ ചിപ്‌സ് ആണ് ഒരുദിവസം നിര്‍മിച്ച് വിതരണം ചെയ്യുന്നത്.മാര്‍ക്കറ്റില്‍ കിലോ 240 രൂപയുള്ളപ്പോള്‍ 200 രൂപയ്ക്കാണ് ജയിലില്‍നിന്ന് വിതരണം ചെയ്യുന്നത്.
50ഓളം തടവുകാരാണ് ഫ്രീഡം ചപ്പാത്തി യൂണിറ്റില്‍ ജോലി ചെയ്യുന്നത്. 117 രൂപയാണ് ഒരാള്‍ക്ക് ദിവസവേതനം.
50ഓളം തടവുകാരാണ് ഫ്രീഡം ചപ്പാത്തി യൂണിറ്റില്‍ ജോലി ചെയ്യുന്നത്. 117 രൂപയാണ് ഒരാള്‍ക്ക് ദിവസവേതനം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Centrel Jail, Chappathi
No comments:
Post a Comment