ബാംഗ്ലൂര്‍: പോലിസിനെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി ആരോപിച്ച്, ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിക്കെതിരേ ബാംഗ്ലൂര്‍ പോലിസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം 353, 504, 506 വകുപ്പുകള്‍പ്രകാരം പരപ്പന അഗ്രഹാര പോലിസാണു കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇക്കഴിഞ്ഞ ജൂണ്‍ ആറിന് ജയിലില്‍നിന്നു സൗഖ്യ ആശുപത്രിയിലേക്കു കൊണ്ടുപോവാനൊരുങ്ങുമ്പോള്‍ മഅദനി സുരക്ഷയ്‌ക്കെത്തിയ പോലിസുകാരെ ഭീഷണിപ്പെടുത്തുകയും ജോലിക്കു തടസ്സം നില്‍ക്കുകയും മറ്റും ചെയ്തുവെന്നാണു കേസ്.

ആശുപത്രിയിലേക്കു മഅദനിയെ കൊണ്ടുപോവുമ്പോള്‍ രണ്ടു സഹതടവുകാരെ സഹായികളായി ഒപ്പം അനുവദിക്കാറുണ്ട്. എന്നാല്‍, ജൂണ്‍ ആറിനു മഅദനിയെ കൊണ്ടുപോവാന്‍ നേരം സഹതടവുകാരെ കൂടെ കൂട്ടാന്‍ സുരക്ഷയ്‌ക്കെത്തിയ സി.ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ അനുവദിച്ചില്ല. ഇതു മഅദനി ചോദ്യംചെയ്തതാണു കേസിനാസ്പദം. പിന്നീട് ജൂണ്‍ എട്ടിനാണു മഅദനിയെ സൗഖ്യ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
കഴിഞ്ഞമാസം 23നാണു മഅദനിക്കെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ മഅദനിയെ അച്ചടക്കമില്ലാത്ത തടവുകാരനായി ചിത്രീകരിച്ചു ജാമ്യം മുടക്കാനുള്ള ഗൂഢാലോചനയാണു പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതിലൂടെ പോലിസ് നടത്തിയതെന്ന് മഅദനിയുടെ അഭിഭാഷകന്‍ പി ഉസ്മാന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment