മലപ്പുറം: മലപ്പുറം നഗരസഭയുടെ പ്രഥമ ചെയര്‍മാനും മുസ്ലിംലീഗ് നേതാവുമായിരുന്ന മലപ്പുറം മൂന്നാംപടി സ്വദേശി മുണ്ടേങ്ങല്‍ ഡോ.എം.അബൂബക്കര്‍(84) അന്തരിച്ചു. മലപ്പുറം പഞ്ചായത്തിന്റെ അവസാനത്തെ പ്രസിഡന്റും നഗരസഭ ആയപ്പോള്‍ ആദ്യ ചെയര്‍മാനുമായിരുന്നു അബൂബക്കര്‍.
1967 മുതല്‍ 71 വരെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തുടര്‍ന്ന് മലപ്പുറം നഗരസഭ നിലവില്‍ വന്നതോടെ ചെയര്‍മാനായ ആബൂബക്കര്‍ 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ്, മലപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ജില്ലാ രൂപവത്കരണത്തിനുശേഷം അതിന്റെ ആസ്ഥാനമായ മലപ്പുറത്തിന്റെ വികസന മുന്നേറ്റത്തിന് തുടക്കം കുറിച്ചത് ഡോ.അബൂബക്കറിന്റെ ദീര്‍ഘവീക്ഷണമായിരുന്നു. ചിതറിക്കിടന്ന വിവിധ ജില്ലാ ഓഫീസുകളെ മലപ്പുറം ആസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് 1969 മുതല്‍ അബൂബക്കര്‍ മുന്നിലുണ്ടായിരുന്നു.
ഹോമിയോപ്പതി ഡോക്ടറായി ജീവിതമാരംഭിച്ച അബൂബക്കര്‍ മുസ്ലിംലീഗിന്റെ വളര്‍ച്ചക്ക് യത്‌നിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു. ഏറെക്കാലം മലപ്പുറം കുന്നുമ്മലില്‍ ഹോമിയോ ക്ലിനിക്ക് നടത്തിയിരുന്നു.
പി.എ ജമീലയാണ് ഭാര്യ. മക്കള്‍: ഡോ.ആയിഷാബി(ഖത്തര്‍), ഡോ.സലീം കാവുങ്ങല്‍, അഷ്‌റഫ് (ജിദ്ദ), റഷീദ, നസീമ, ലൈല, ഷഫീഖ്(ദുബായ്), ഡോ.സക്കീര്‍ (മലബാര്‍ ഹോമിയോ ഫാര്‍മസി, പുത്തനത്താണി). മരുമക്കള്‍: ഡോ.വണ്ടൂര്‍ അബൂബക്കര്‍ (ഖത്തര്‍), ഫൗസിയ, ഫായിസ, പരേതനായ ഷംസുദ്ദീന്‍, സലാഹുദ്ദീന്‍ കാരാടന്‍, കെ.പി. ലത്തീഫ് മാഹി(ജിദ്ദ), ഡോ.സാഹിറ, ഫൗസിയ.
അബൂബക്കറിന്റെ ഖബറടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മുണ്ടുപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment