മലപ്പുറം: 257 വയസ്സ് കഴിഞ്ഞിട്ട് 12 വര്‍ഷം. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ വയസ്സ് 269. എന്നാലും ആള് ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യവാന്‍ തന്നെ.
2001 ലാണ് മലപ്പുറം മേല്‍മുറി പോട്ടേന്പുലാന് ഹംസ കേന്ദ്ര തെരഞ്ഞെടപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തത്. തിരിച്ചറിയല്‍ കാര്‍ഡില്‍ ഹംസക്ക് വയസ്സ് 257. ഹംസ ആദ്യമൊന്നും ശ്രദ്ധിച്ചില്ല. പിന്നീട് ഒരു ആവശ്യത്തിനെടുത്തപ്പോഴാണ് വയസ്സ് 257 എന്ന് കണ്ടത്. ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട് അബദ്ധം മനസ്സിലായി.
27 വയസ്സെന്നുള്ളത് തെറ്റി 257 എന്ന് അച്ചടിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ ഹംസയെ ഈ 'വയസ്സ് ' ചതിച്ചിട്ടില്ല. പ്രവാസിയായിരുന്ന ഹംസ 2005 ല്‍ ഗള്‍ഫ് നിര്‍ത്തി ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസക്കാരനാണ്.
രണ്ട് പാര്‍ലമെന്റ് ഇലക്ഷനിലും നിയമസഭ- മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലുമെല്ലാം ഹംസ വോട്ടു ചെയ്തു. പാസ്പോര്‍ട്ടും മറ്റു രേഖകളും ഉളളതിനാല്‍ ഹംസക്ക് ഈ 257 വയസ്സ് ഒരു ഭാരമായില്ല. എവിടേയും ഇതുകൊണ്ടൊരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ലെന്ന് ഹംസ പറയുന്നു.
ആധാറും മറ്റു പുതിയ രേഖകളും ഉണ്ടായിരിക്കെ തിരിച്ചറിയല്‍ കാര്‍ഡിലെ വയസ്സ് അങ്ങനെ തന്നെ കിടക്കെട്ടെയെന്നാണ് ഹംസ പറയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment