രാഷ്ട്രീയത്തിന്റെ പല നിര്‍ണായക നിമിഷങ്ങളെയും സംഘര്‍ഷാത്മക അന്തരീക്ഷത്തെയും ശിഹാബ് തങ്ങള്‍ സംയമനത്തോടെ സമീപിച്ചു. ജനങ്ങളെ ധ്രുവീകരിക്കുന്നതിനാണു ഹിന്ദു വര്‍ഗീയവാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്. എന്നാല്‍ അമര്‍ഷം ഉള്ളിലൊതുക്കി ജനങ്ങളുടെ ഐക്യത്തിനു കോട്ടം തട്ടാതിരിക്കാന്‍ തങ്ങളും ലീഗും പരിശ്രമിച്ചു. ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു തന്നെ ദേശീയ ബോധം അണികള്‍ക്കു പകര്‍ന്നു നല്‍കാനും തങ്ങള്‍ക്കു സാധിച്ചു. ബാബരി മസ്ജിദ് ധ്വംസനം വര്‍ഗീയ സംഘര്‍ഷത്തിലേക്കു വരാതിരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെ ചരിത്രം അടയാളപ്പെടുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി. കെ. ഫിറോസ് അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് മേധാവി ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി. സി. വിഷ്ണുനാഥ് എംഎല്‍എ, മുന്‍മന്ത്രി ബിനോയ് വിശ്വം, സി. പി. സൈതലവി, വെങ്കിടേഷ് രാമകൃഷ്ണന്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി. എം. സാദിഖ് അലി, ജനറല്‍ സെക്രട്ടറി സി. കെ. സുബൈര്‍, സി. എച്ച്. ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.
ചരിത്രകാരനും ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ പത്മശ്രീ മുഷീറുല്‍ ഹസന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി വി .കെ. ഇബ്രാഹിംകുഞ്ഞ് പതാകയുയര്‍ത്തി. 'ഇന്ത്യന്‍ മതേതരത്വവും പാര്‍ലമെന്റിന്റെ രാഷ്ട്രീയവും ' സെമിനാറില്‍ മന്ത്രി എം. കെ. മുനീര്‍, ഡോ. സെബാസ്റ്റിയന്‍ പോള്‍, അഡ്വ. കെ. എന്‍. എ. ഖാദര്‍ എം. എല്‍. എ. എന്നിവര്‍ സംസാരിച്ചു. വാര്‍ത്തയും സമൂഹവും പുതിയ കാലത്ത്, ഇന്ത്യന്‍ മുസ്‌ലീങ്ങളുടെ സാമൂഹ്യ അജണ്ട എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. ഞായറാഴ്ച രാവിലെ 10 ന് നടക്കുന്ന പൊതുസമ്മേളനം മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സയ്യിദ്ദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment