2400ഓളം ഷോകളാണ് വിവിധ തിയേറ്ററുകളില്‍ സത്യാഗ്രഹ ആദ്യ ദിവസം നടത്തിയത്. ‘യുവജനങ്ങളെ ലക്ഷ്യം വെച്ചുള്ള ചിത്രമാണ് സത്യാഗ്രഹ. ചിത്രം നിങ്ങളെ സന്തോഷിപ്പിക്കും. അതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യും. ഒരു നല്ലസന്ദേശം നല്‍കാനാണ് ചിത്രം ലക്ഷ്യമിടുന്നത്’ ബോളിവുഡ് താരം അജയ് ദേവഗണ്‍ പറഞ്ഞു.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സത്യാഗ്രഹ. രാഷ്ട്രീയ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ബോളിവുഡിലെ പ്രധാന സംവിധായകനാണ് പ്രകാശ് ജാ. സംവരണത്തെക്കുറിച്ചുള്ള അരക്ഷണ്‍, നക്‌സല്‍ രാഷ്ട്രീയം പറയുന്ന കുരുക്ഷേത്ര എന്നിവയും പ്രകാശ് ജാ ചിത്രങ്ങളാണ്. പ്രകാശ് ജായും യു.ടി.വിയും ചേര്‍ന്നാണ് സത്യാഗ്രഹ നിര്‍മ്മിച്ചിരിക്കുന്നത്.
നേരത്തെ സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആഗസ്ത് 30നാണ് ചിത്രം റിലീസ് ചെയ്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, entertainment,
No comments:
Post a Comment