Latest News

വനിതാ പൊലീസ് കോൺസ്റ്റബിളിനെ അക്രമിസംഘം മാനഭംഗപ്പെടുത്തി

റാഞ്ചി: ഝാർഖണ്ഡിൽ നക്‌സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ബന്ധുവായ പൊലീസുകാരന്റെ മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന വനിതാ പൊലീസ് കോൺസ്റ്റബിളിനെ അക്രമിസംഘം മാനഭംഗപ്പെടുത്തിയതായി പരാതി.

മൂന്ന് ബന്ധുക്കൾക്കൊപ്പം റാഞ്ചിക്കു സമീപം ലത്തേഹറിലേക്ക് പോകുകയായിരുന്ന കോൺസ്റ്റബിളിനെ ആയുധധാരികളടങ്ങുന്ന അക്രമിസംഘം പിന്തുടരുകയും വിജനമായ സ്ഥലത്തുവച്ച് ഇവരെ കൊള്ളയടിക്കുകയും ചെയ്തശേഷമായിരുന്നു മാനഭംഗം നടന്നത്. 

ലത്തേഹർ ജില്ലാ ആസ്ഥാനത്തുനിന്ന് ഏഴു കിലോമീറ്റർ മാത്രം മാറി ദേശീയപാതയിലായിരുന്നു സംഭവം. റോഡിലൂടെ പോകുകയായിരുന്ന മറ്റു വാഹനങ്ങളും ആക്രമിക്കപ്പെടുകയും യാത്രക്കാർ കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. സംഭവം നടന്ന് രണ്ടു ദിവസമായിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, police, Ranji, lady constable

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.