Latest News

ലിനിയുടെ മക്കൾക്ക് ഏഴാംകടലിനക്കരെ നിന്നൊരു സഹായഹസ്‌തം

അബുദാബി: നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടക്കിയ നഴ്സ് ലിനി പുതുശേരിയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാമെന്ന വാഗ്‌ദ്ധാനവുമായി അബുദാബിയിലെ രണ്ട് പ്രവാസി മലയാളികൾ രംഗത്തെത്തി.[www.malabarflash.com]

പാലക്കാട് സ്വദേശികളായ ശാന്തി പ്രമോദും ജ്യോതി പല്ലാട്ടുമാണ് ലിനിയുടെ മക്കളായ റിഥുൽ , സിദ്ധാർഥ് എന്നിവരുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചത്. യു.എ.ഇ മാധ്യമമായ ഖലീജ് ടൈംസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തത്.

തന്റെ ജോലിക്കിടെ ഇത്രയും ത്യാഗം ചെയ്‌ത ലിനിയുടെ സേവനം മഹത്താണെന്ന് അബുദാബിയിൽ കുടുംബമായി താമസിക്കുന്ന ശാന്തി പറഞ്ഞു. മറ്റുള്ളവർക്ക് സേവവം ചെയ്യുന്നതിനിടെ തന്റെ ജീവൻ തന്നെ ത്യജിച്ച അവരുടെ സേവനത്തെ ആദരിക്കുന്നതിനും ദുഖാർദ്രരായ കുടുംബത്തെ പിന്തുണയ്‌ക്കാനുമാണ് ഞങ്ങളുടെ തീരുമാനം. 

സ്വയം പര്യാപ്‌തയെത്തുന്നത് വരെ റിഥുലിന്റെയും സിദ്ധാർഥിന്റെയും വിദ്യാഭ്യാസ ചെലവുകൾ വഹിക്കാമെന്ന് തങ്ങൾ അറിയിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് നഴ്സുമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവരുടെ ത്യാഗവും മനസിലാകും. രോഗികളെ പരിചരിക്കുന്നതിനിടെ തന്റെ ജീവൻ നഷ്‌ടമായ ലിനിയുടെ കഥ ഹൃദയഭേദകമാണെന്നും ശാന്തി കൂട്ടിച്ചേർത്തു.

പേരാമ്പ്രയിൽ നിപ്പാ വൈറസ് ബാധിച്ച് മരിച്ച മൂന്നംഗ കുടുംബത്തിനെ പരിചരിച്ച ചെമ്പനോട സ്വദേശി ലിനി കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. രോഗം മറ്റുള്ളവരിലേക്ക് കൂടി പകരുമെന്ന ഭീതിയിൽ കുടുംബത്തിന്റെ അനുമതിയോടെ രാത്രി തന്നെ കോഴിക്കോട് വെസ്‌റ്റ്ഹില്ലിലെ ഇലക്ട്രിക് ശ്‌മശാനത്തിൽ സംസ്‌ക്കരിക്കുകയും ചെയ്‌തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.