കൊച്ചി: ഭാര്യ മറ്റൊരാളുമായി പാതിരാത്രിയിലും അസമയത്തും മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുന്നത് ഭർത്താവിനോടുള്ള ക്രൂരതയാണെന്നും വിവാഹമോചനം അനുവദിക്കാൻ മതിയായ കാരണമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
കണ്ണൂർ സ്വദേശികളായ ദമ്പതികൾക്ക് വിവാഹമോചനം അനുവദിക്കാതിരുന്ന തലശേരി കുടുംബക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് പി.ഡി. രാജൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
സഹോദരന്മാരുടെ മക്കളായ ദമ്പതികൾ പത്തു വർഷത്തോളം പ്രണയിച്ച ശേഷമാണ് 2001 ജനുവരിയിൽ വിവാഹിതരായത്. പിന്നീട് ഒത്തുപോകാനാവാത്തതിനെ തുടർന്ന് പിരിഞ്ഞു താമസം തുടങ്ങി. ഈ ഘട്ടത്തിലാണ് ഭാര്യ തന്റെ സ്കൂൾ കാലത്തെ കൂട്ടുകാരനുമായി ഫോണിൽ തുടർച്ചയായി സംസാരിക്കാൻ തുടങ്ങിയത്. ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന ഭർത്താവിന്റെ വാദം തലശേരി കുടുംബക്കോടതി തള്ളിയിരുന്നു. വിവാഹമോചനം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. ഇതിനെതിരെ ഭാര്യയും ഭർത്താവും ഹൈക്കോടതിയിൽ അപ്പീൽ നല്‍കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment