തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജോണ്‍സ് വി. ജോണിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് സമിതി യോഗത്തിലാണ് തീരുമാനം. ഓണം നേരത്തേ എത്തുന്നത് പരിഗണിച്ചാണ് തീരുമാനം.
കഴിഞ്ഞവര്‍ഷത്തില്‍നിന്ന് വ്യത്യസ്തമായി 16 പ്രവൃത്തിദിവസം നേരത്തേയാണ് ഇക്കുറി ഓണമത്തെുന്നത്. അതേസമയം, പാഠപുസ്തകങ്ങളുടെ അച്ചടി വൈകിയതാണ് പരീക്ഷ മാറ്റാന്‍ കാരണമെന്ന് ഒരുവിഭാഗം അധ്യാപക സംഘടനകള്‍ ആരോപിച്ചു.
സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിച്ച് 18നുമുമ്പ് അവസാനിക്കുന്ന തരത്തില്‍ ഓണപ്പരീക്ഷ നടത്താനാണ് തീരുമാനം. മുസ്ലിം കലണ്ടര്‍ പിന്തുടരുന്ന സ്കൂളുകളിലും പരീക്ഷ ഇതേ സമയക്രമം പാലിച്ചുതന്നെ നടത്താനാണ് ആലോചന. ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലേക്കുള്ള ചോദ്യപേപ്പറുകള്‍ എസ്.എസ്.എയും ഒമ്പത്, 10 ക്ളാസുകളിലേക്കുള്ളത് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റും അച്ചടിച്ച് സ്കൂളുകളില്‍ എത്തിക്കും.
എസ്.സി.ഇ.ആര്‍.ടി തയാറാക്കുന്ന ചോദ്യബാങ്ക് അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍. എല്‍.പി സ്കൂളുകളിലെ സംസ്കൃതം പരീക്ഷക്കുള്ള ചോദ്യപേപ്പറുകള്‍ അതത് സ്കൂളിലെ അധ്യാപകര്‍ തയാറാക്കി പരീക്ഷ നടത്തണം.
സ്കൂളുകളിലെ സ്റ്റാമ്പ് വിതരണം ബാലാവകാശ കമീഷന്‍ എതിര്‍ത്ത സാഹചര്യത്തില്‍ രണ്ട് സ്റ്റാമ്പ് മാത്രം ഇത്തവണ വിതരണം ചെയ്താല്‍ മതിയെന്നും തീരുമാനിച്ചു. സ്കൗട്ട് ആന്‍ഡ് ഗൈഡിന്‍െറയും അധ്യാപക ക്ഷേമനിധിയുടെയും സ്റ്റാമ്പുകള്‍ ഒഴികെയുള്ളവ ബാലാവകാശ കമീഷന്‍െറ അന്തിമ തീരുമാനം വരുന്നതുവരെ വിതരണം ചെയ്യില്ല.
അധ്യാപകര്‍ക്കുള്ള ഈ വര്‍ഷത്തെ ക്ളസ്റ്റര്‍ പരിശീലനം ജൂലൈ 21 മുതല്‍ 30 വരെ നടക്കും. ഓരോ ക്ളാസിനും ഒരോ ദിവസമെന്ന വിധത്തിലായിരിക്കും പരിശീലനം. ഓരോ സ്കൂളില്‍നിന്നും ഒരു വിഷയത്തിന് ഒരു അധ്യാപകന് വീതമായിരിക്കും പരിശീലനം. ഇതിന് മുന്നോടിയായി ജൂലൈ 13നും 14നും സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിനും 15ന് ഡിസ്ട്രിക്ട് റിസോഴ്സ് ഗ്രൂപ്പിനും പരിശീലനം നല്‍കും. ക്ളസ്റ്റര്‍ പരിശീലനങ്ങള്‍ കാര്യക്ഷമമാക്കാന്‍ എസ്.സി.ഇ.ആര്‍.ടി തയാറാക്കിയ മൊഡ്യൂള്‍ അനുസരിച്ചായിരിക്കും ഇവ നടത്തുക.
സ്കൂള്‍ കലോത്സവ ഫണ്ടിലേക്ക് അഞ്ചുമുതല്‍ എട്ടുവരെ ക്ളാസുകളിലെ വിദ്യാര്‍ഥികളില്‍നിന്ന് അഞ്ചുരൂപ വീതവും ഒന്‍പത്, 10 ക്ളാസുകളില്‍നിന്ന് ഏഴുരൂപ വീതവും ശേഖരിക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment