Latest News

മാങ്ങാട് യൂത്ത്‌കോണ്‍ഗ്രസ്സ് - ഡി.വൈ.ഫ്.ഐ സംഘര്‍ഷം: 6 പേര്‍ക്ക് പരിക്ക്

ഉദുമ: മാങ്ങാട് ആര്യടുക്കം കോളനിയില്‍ ഡി.വൈ.എഫ്.ഐ - യൂത്ത്‌കോണ്‍ഗ്രസ്സ് സംഘര്‍ഷത്തില്‍ ഒരു സ്ത്രീയടക്കം 6 പേര്‍ക്ക് പരിക്കേററു.
യൂത്ത്‌കോണ്‍ഗ്രസ്സ് ഉദുമ മണ്ഡലം സെക്രട്ടറി ഗോപിനാഥ ്മീത്തല്‍വീട് (33), സുധീഷ് (19), പ്രജീഷ് (16), ഷീജ (26), ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഷാജു, ഷൈജു എന്നിവര്‍ക്കാണ് പരിക്കേററത്.

ശനിയാഴ്ച രാത്രി 8 മണിയോടെ വീട്ടിലേക്ക് പോവുകയായിരുന്ന യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു അക്രമിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതറിഞ്ഞ യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സംഘടിച്ചതോടെയാണ് സംഘര്‍ത്തിന്കാരണമായത്.
രത്രി 9.30 മണിയോടെ സംഘടിച്ചെത്തിയ ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആര്യടുക്കം കോളനിയിലുളള വീടുകളില്‍ കയറി വ്യാപകമായ അക്രമം അഴിച്ചു വിട്ടതായി യൂത്ത്‌കോണ്‍ഗ്രസ്സ് ആരോപിച്ചു.
മാങ്ങാട് സ്ഥാപിച്ച കൊടിമരങ്ങളും നശിപ്പിച്ചിട്ടുണ്ട്.
പുലര്‍ച്ചെ ഡി.സി.സി അംഗം കുഞ്ഞിക്കേളു നായരുടെ വീടിന് നേരെ അക്രമ ശ്രമമുണ്ടായതായും പരാതിയുണ്ട്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിരുന്ന കാറിന് സമീപം പെട്രോള്‍ നിറച്ച കുപ്പി കണ്ടെത്തി. ടാങ്കിലെ വെളളം അഴിച്ചു വിട്ട നിലയിലാണ്. കാറിന് തീവെയ്ക്കാനുളള ശ്രമമായിരുന്നെന്ന് സംശയിക്കുന്നു.
സംഭവത്തെക്കുറിച്ച് ബേക്കല്‍ പോലീസ് അനേഷണം തുടങ്ങി.

അക്രമ സംഭവങ്ങളില്‍ യൂത്ത്‌കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചു. മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഹര്‍ഷാദ് മാങ്ങാട്, രഞ്ജിത്ത്.കെ, അരവിന്ദന്‍ ബാര, അന്‍വര്‍മാങ്ങാട്, രഞ്ജിത്ത് മാങ്ങാട്, ഷിബു കടവങ്ങാനം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.