Latest News

ഇ-മണല്‍ വിതരണം ഉടന്‍ ആരംഭിക്കും: ജില്ലാ കളക്ടര്‍

കാസര്‍കോട്: ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്ന് ജില്ലയില്‍ മുടങ്ങിക്കിടന്ന ഇ-മണല്‍ വിതരണം ഉടന്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. 

ഇ-മണല്‍ വിതരണത്തിന് പരിസ്ഥിതി ആഘാത അവലോകന അതോറിറ്റി യോഗത്തില്‍ ധാരണയായിട്ടുണ്ട്. മെയ് 3 ന് തിരുവനന്തപുരത്ത് ജില്ലാ കളക്ടര്‍ പങ്കെടുത്ത യോഗത്തില്‍ ഇത് സംബന്ധിച്ച് താത്ക്കാലികമായി ജില്ലയിലെ മണല്‍ ഖനനനിരോധനത്തിന് ഇളവ് നല്‍കിയിരുന്നു. അതോറിറ്റിയുടെ ഉത്തരവ് അടുത്ത ദിവസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്തരവ് ലഭിച്ചാലുടന്‍ മണല്‍ വിതരണത്തിന് നടപടി ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

നാലുമാസമായി മുടങ്ങിക്കിടന്ന ഇ മണല്‍ പദ്ധതിയില്‍ നേരത്തേ അപേക്ഷിച്ചവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ മണല്‍ വിതരണത്തിന് നടപടി സ്വീകരിക്കും.
ഇ-മണല്‍ സംവിധാനം വഴി അടുത്തകാലം വരെ ജില്ലയില്‍ കാര്യക്ഷമമായ രീതിയില്‍ മണല്‍ വിതരണം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഈ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. 

മണല്‍ വിതരണം നിലച്ചതിന്റെ പേരില്‍ ജില്ല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അതോറിറ്റിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇ മണല്‍ സംവിധാനം പുന:സ്ഥാപിക്കാന്‍ അനുവാദം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാല് മാസത്തേക്ക് താത്ക്കാലികമായി മണല്‍ വിതരണം ചെയ്യാന്‍ യോഗത്തില്‍ ധാരണയായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.