Latest News

മോഹന്‍ലാലിനു കൊറിയന്‍ സര്‍ക്കാരിന്റെ അംഗീകാരമായി ഓണററി ബ്ലാക്ക് ബെല്‍റ്റ്

തിരുവനന്തപുരം: സൂപ്പര്‍താരം മോഹന്‍ലാലിനു കൊറിയന്‍ സര്‍ക്കാരിന്റെ അംഗീകാരമായി ഓണററി ബ്ലാക്ക് ബെല്‍റ്റ് ഓഫ് തായ്‌ക്കോണ്‍ഡോ നല്‍കുന്നു. ഇതോടെ മോഹന്‍ലാല്‍ തായ്‌ക്കോണ്‍ഡോ അസോസിയേഷന്‍ ഓഫ് കേരള(ടേക്ക്)യുടെ ഓണററി അംബാസഡറായി ചുമതലയേല്‍ക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബ്ലാക്ക് ബെല്‍റ്റ് നേടാനായി കഴിഞ്ഞ ഒരു വര്‍ഷം കഠിന പരിശീലനത്തിലായിരുന്നു ലാല്‍.

വെള്ളിയാഴ്ച വൈകുന്നേരം 5.30ന് കോ-ബാങ്ക് ടവര്‍ ഓഡിറ്റോറിയത്തില്‍ വച്ച് കൊറിയന്‍ സ്‌പോര്‍ട്‌സ് എംബസി ജനറല്‍ മാനേജര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലീ ജിയോങ്ഹി മോഹന്‍ലാലിനു ബ്ലാക് ബെല്‍റ്റ് നല്‍കും. തായ്‌ക്കോണ്‍ഡോ അസോസിയേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റ് കെ. മുരളീധരന്‍ എംഎല്‍എ ആമുഖ പ്രഭാഷണം നടത്തും.

തായ്‌ക്കോണ്‍ഡോ ഒളിംപിക് കാമ്പയിന്‍ മേയര്‍ കെ. ചന്ദ്രിക ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തായ്‌ക്കോണ്‍ഡോ അസോസിയേഷന്‍ ഓഫ് കേരളയുടെ മുഖ്യരക്ഷാധികാരി ഡോ. കെ.എം. എബ്രഹാം സ്വാഗതം പറയും. എഡിജിപി ബി. സന്ധ്യ, സായി കേരള റീജണ്‍ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പി.എസ്. അബ്ദുള്‍ റസാക്ക്, സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫേഴ്‌സ് അഡീഷണല്‍ ഡയറക്ടര്‍ എസ്. നജുമുദ്ദീന്‍, സ്‌പോര്‍ട്‌സ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ്, തായ്‌ക്കോണ്‍ഡോ അസോസിയേഷന്‍ ഒഫ് കേരള ജനറല്‍ സെക്രട്ടറി ബി.അജി എന്നിവര്‍ ആശംസകളര്‍പ്പിക്കും.

ഇന്ത്യയിലെ കൊറിയന്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തും. ചടങ്ങില്‍ മുതിര്‍ന്ന തായ്‌ക്കോണ്‍ഡോ പരിശീലകരെയും അന്തര്‍ദേശീയ അവാര്‍ഡ് ജേതാക്കളെയും ആദരിക്കും. ഗ്രാന്‍ഡ് മാസ്റ്റര്‍ ലീ ജിയോങ്ഹിയുടെയും കായികതാരങ്ങളായ പെണ്‍കുട്ടികളുടെയും അഭ്യാസപ്രകടനം ഉണ്ടാകും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.