Latest News

ഹോണ്ട ഗോള്‍ഡ് വിങ്, CB1000R+ ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചു; വില 14.46 ലക്ഷം രൂപ മുതല്‍

ഗോള്‍ഡ് വിങ് ടൂര്‍ ഡിസിടി, സിബി1000ആര്‍പ്ലസ്, സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡ് എസ്പി എന്നീ മോഡലുകളുടെ ബുക്കിങ് ആരംഭിച്ചു.[www.malabarflash.com]

ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് പൂര്‍ണമായും നിര്‍മിച്ചാണ് ഇന്ത്യയില്‍ എത്തിക്കുന്നത്. ഗോള്‍ഡ് വിങിന് 27.79 ലക്ഷം രൂപയും CB1000R പ്ലസിന് 14.46 ലക്ഷവും CBR1000RR ഫയര്‍ബ്ലേഡിന് 16.43 ലക്ഷവും CBR1000RR ഫയര്‍ബ്ലേഡ് എസ്പിക്ക് 19.28 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

അഡംബര ടൂറര്‍ മോഡലാണ് ഗോള്‍ഡ് വിങ്. പവര്‍ അഡ്ജസ്റ്റബിള്‍ വിന്‍ഡ്‌സ്‌ക്രീന്‍, മള്‍ട്ടിപ്പില്‍ സസ്‌പെന്‍ഷന്‍ മോഡ്, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകതകള്‍.

124 ബിഎച്ച്പി പവറും 170 എന്‍എം ടോര്‍ക്കുമേകുന്ന 1833 സിസി ഫ്‌ളാറ്റ് 6 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ട്രാന്‍സ്മിഷന്‍. നാല് ഡ്രൈവിങ് മോഡും ഗോള്‍ഡ് വിങിലുണ്ട്.

998 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് CB1000Rപ്ലസിലുള്ളത്. 143 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. ഗ്രാഫൈറ്റ് ബ്ലാക്ക് നിറത്തിലാണ് വാഹനം ലഭ്യമാകുക. ഹോണ്ട ടോര്‍ക്ക് കണ്‍ട്രോള്‍, ക്വിക്ക് ഷിഫ്റ്റര്‍, ഹീറ്റഡ് ഗ്രിപ്പ്‌സ് തുടങ്ങിയ നിരവധി ഫീച്ചേഴ്‌സും വാഹനത്തിലുണ്ട്.

CBR1000RR ഫയര്‍ബ്ലേഡ്, CBR1000RR ഫയര്‍ബ്ലേഡ് എസ്പി എന്നിവയില്‍ 1000 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്. 189 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.