തിരുവനന്തപുരം: കൊലക്കേസ് സാക്ഷിയായ ഡിവൈഎഫ്‌ഐ നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സജിന്‍ ഷാഹുല്‍ കേസിലെ സാക്ഷിയായ ഡിവൈഎഫ്‌ഐ പാറശ്ശാല ബ്ലോക്ക് കമ്മിറ്റിയംഗം സുബാഷിനു നേരെയാണ് ആക്രമണമുണ്ടായത്.[www.malabarflash.com]
എസ്എഫ് ഐ തിരുവന്തപുരം ജില്ലാ കമ്മിറ്റി മുന്‍ അംഗം കൂടിയായ സുഭാഷിനെ പാറശ്ശാലയില്‍ വച്ചാണ് ആക്രമിച്ചത്.
2013 ആഗസ്ത് 28നാണ് എസ്എഫ്‌ഐ ധനുവച്ചപുരം ഐടിഐ യൂനിറ്റ് കമ്മിറ്റി അംഗമായിരുന്ന സജിന്‍ ഷാഹുലിനു നേരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞത്. ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ സജിന്‍ ഷാഹുല്‍ 32 ദിവസത്തിനു ശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒക്ടോബര്‍ ഒന്നിന് മരണപ്പെട്ടത്.
No comments:
Post a Comment