Latest News

മുഹിമ്മാത്ത് ജനറല്‍ മനേജര്‍ ഇസ്സുദ്ദീന്‍ സഖാഫി അന്തരിച്ചു

കുമ്പള: പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യൂക്കേഷന്‍ സെന്റര്‍ ജനറല്‍ മനേജറും യുവ പണ്ഡിതനും പ്രഭാഷകനുമായ ഇസ്സുദ്ദീന്‍ സഖാഫി അന്തരിച്ചു. ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് മുഹിമ്മാത്ത് നഗറിലുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത്. അസുഖ ബാധിതനായി ചികില്‍സായിരുന്നു.
ഖബറടക്കം രാത്രി 9 മണിക്ക് മുഹിമ്മാത്തില്‍ നടക്കും.

മുഹിമ്മാത്ത് വൈസ് പ്രസിഡന്റ്, സംയുക്ത ജമാഅത്ത് സെക്രട്ടറി, മുഹിമ്മാത്ത് മഹല്ല് പ്രസിഡന്റ, സഖാഫി സൂറ ജില്ലാ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു. ഗള്‍ഫ് നാടുകളിലടക്കം മുഹിമ്മാത്ത് സ്ഥാനത്തിന്റെ സജീവമായി പ്രവര്‍ത്തകനായിരുന്നു. . എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റായും എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നൂറു കണക്കിനു വേദികളില്‍ മത പ്രഭഷണം നടത്തിയിട്ടുണ്ട്.

കുമ്പള മുളിയടുക്കയില്‍ അബ്ബാസ് മുസ്ലിയാരുടെയും ഖദീജയുടെ മകനായി ജനിച്ച അദ്ദേഹം സൂരംബയലില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ കീഴില്‍ ദര്‍സ് പഠനം പൂര്‍ത്തിയാക്കി മര്‍കസില്‍ നിന്നും മത ബിരുദം വാങ്ങി പുറത്തിറങ്ങി.
ബീജന്തടുക്കയില്‍ മുദരിസായി സേവനം തുടങ്ങിയ അദ്ദേഹം പിന്നീട് മുഹിമ്മാത്തില്‍ മുദരിസായും മാനേജരായും പ്രവര്‍ത്തിച്ചു.

പ്രമുഖ സൂഫി വര്യന്‍ യൂസുഫ് ഹാജിയുടെ മകള്‍ അഫ്‌സത്താണ് ഭാര്യ. മക്കള്‍ :മുഹിമ്മാത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഖദീജത്ത് മുര്‍ശിദ, ഫാത്തിമത്ത് മുഫീദ, മുഹമ്മദ് മുശ്ഫിഅ്.

സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല മദനി, അബ്ദുല്‍ അസീസ് സഅദി (സൗദി), അബ്ദുല്‍ കരീം മാസ്റ്റര്‍ദര്‍ബാര്‍കട്ട, അബൂബക്കര്‍ സഖാഫി, ഉമര്‍ മാസ്റ്റര്‍ മുളിയടുക്കം, ആയിശ, അസ്മ, സക്കിയ. എസ്.എസ്.എഫ് മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ മൂസ സഖാഫി കളത്തൂര്‍ ഭാര്യയുടെ സഹോദരീ ഭര്‍ത്തവാണ്.
ഇസ്സുദ്ദീന്‍ സഖാഫിയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ജാമിഅ സഅദിയ്യ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സെക്രട്ടറി സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറാം എം.അലിക്കുഞ്ഞി മുസ്ലിയാര്‍., മുഹിമ്മാത്ത് സെക്രട്ടറി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സോണ്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റ്ഹമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സെക്രട്ടറി കന്തല്‍ സൂപ്പി മദനി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദു റസാഖ് സഖാഫി, എസ്.എം.എ ജില്ല സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, സഖാഫി സൂറ ജില്ല സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ് ജെ.എം ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങയവര്‍ അനുശോചിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.