Latest News

സമരം തുടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തി

തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തി. 

കന്റോണ്‍മെന്‍്റ് ഗേറ്റ് വഴിയാണ് മന്ത്രിമാരും ഏതാനൂം ഉദ്യോഗസ്ഥരും ഇവിടെയെത്തിയത്. ജീവനക്കാരെ ഓഫീസിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പ്രത്യേകം സര്‍വീസ് നടത്തുന്നുണ്ട്.

സമരത്തിന്റെ പശ്ചാതലത്തില്‍ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നു. അഞ്ചു മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തില്ല.മുഖ്യമന്ത്രി തിങ്കളാഴ്ച വൈകീട്ട് ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തും.

അതേസമയം, കോഴിക്കോട് കാസര്‍കോട് ജില്ലകളിലെ പ്രവര്‍ത്തകര്‍ ബേക്കറി ജങ്ഷന്‍ ഉപരോധിക്കുകയാണ്. സി.പി.എം നേതാവ് എളമരം കരീമിന്റെ നേതൃത്വത്തില്‍ പൊലീസ് വലയം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നത്. മന്ത്രിസഭായോഗത്തിനു ശേഷം ഇതുവഴി മുഖ്യമന്ത്രി കടന്നു പോയെങ്കിലും തടസ്സമൊന്നും ഉണ്ടായില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ldf, Umman chandi, Thiruvananthapuram, Police,Solar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.