തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് എല്‍.ഡി.എഫിന്‍്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി.
സംസ്ഥാനത്തിന്‍്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന്‍്റെ മൂന്നു ഗേറ്റുകളള്‍ക്ക് മുന്നിലും അണിനിരന്നത്.
എന്നാല്‍, കന്‍്റോണ്‍മെന്‍്റ് ഗേറ്റ് പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്.
സമരത്തിന്‍്റെ ഔദ്യോഗിക ഉദ്ഘാടനം നോര്‍ത്ത് ഗേറ്റിനുമുന്നില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍വഹിക്കും. സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ തുടങ്ങിയ നേതാക്കളും ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും.
കന്‍്റോണ്‍മെന്‍്റ് ഗേറ്റിലേക്ക് വരുന്ന എല്ലാ റോഡുകളും പൊലീസ് നിയന്ത്രണത്തിലാണ്. കന്‍്റോണ്‍മെന്‍്റ് ഗേറ്റിലേക്കുള്ള നാല് പ്രധാന പാതകളില്‍ ഞായറാഴ്ച വൈകിട്ടുതന്നെ പോലീസ് നിലയുറപ്പിച്ചുകഴിഞ്ഞു.
സമരത്തിന്‍്റെ ഔദ്യോഗിക ഉദ്ഘാടനം നോര്‍ത്ത് ഗേറ്റിനുമുന്നില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍വഹിക്കും. സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ തുടങ്ങിയ നേതാക്കളും ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും.
രാവിലെ ഒമ്പതോടെ തന്നെ, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ ബേബി, കോടിയേരി ബാലകൃഷ്ണന്‍, ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഢന്‍ തുടങ്ങിയ നേതാക്കള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ എത്തിയിരുന്നു.
നഗരഹൃദയത്തെ അഞ്ച് മേഖലകളായി തിരിച്ച് പൊലീസ് നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു. അഞ്ഞൂറോളം പോലീസുകാരടങ്ങുന്ന ഒന്നാംവലയ സുരക്ഷാസംഘം സെക്രട്ടേറിയറ്റ് മതിലിനുള്ളില്‍ ഞായറാഴ്ച ഉച്ചക്ക് തന്നെ ചുമതലയേറ്റടുത്തു. കന്‍്റോണ്‍മെന്‍്റ് ഗേറ്റിലേക്കുള്ള നാല് പ്രധാന പാതകളില്‍ ഞായറാഴ്ച വൈകിട്ടുതന്നെ പോലീസ് നിലയുറപ്പിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ldf, Umman chandi, Thiruvananthapuram, Police,Solar
No comments:
Post a Comment