Latest News

കിടപ്പാടം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും ക്യാമ്പില്‍; പുല്ലുരാംപാറ ദുരന്തത്തിന് ഒരു വയസ്

പുല്ലൂരാംപാറ: പുല്ലൂരാംപാറ ദുരന്തത്തിന് ചൊവ്വാഴ്ച ഒരു വര്ഷം തികയുമ്പോള്‍ സര്ക്കാര്‍ കൈവിട്ട ആശങ്കയിലാണ് ആനക്കാംപൊയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍. യുദ്ധകാലടിസ്ഥാനത്തില്‍ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രഖ്യാപിച്ചെങ്കിലും വൃത്തിഹീനമായ ക്യാമ്പിലെ ദുരിതജീവിതം നയിക്കുകയാണ് ഇരകള്‍.

കഴിഞ്ഞ വര്ഷം ആഗസ്റ്റ് ആറിന് ഉണ്ടായ ഉരുള്പൊട്ടലിനെ തുടര്ന്ന് കിടപ്പാടം നഷ്ടമായ 24 കുടുംബങ്ങളെയാണ് ആനക്കാംപൊയിലിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് ‍മാറ്റിപാര്പ്പിച്ചത്. ദുരന്തം നടന്ന് ഒരു വര്‍‍ഷമാകുമ്പോഴും പുനരധിവാസം എങ്ങുമെത്തിയില്ല.

അടിസ്‌ഥാന സൗകര്യങ്ങളായ വെള്ളമോ വെളിച്ചമോ കക്കൂസ് സൌകര്യങ്ങളോ ഇല്ലാത്ത ക്യാമ്പില്‍ തന്നെ കഴിച്ച് കൂട്ടേണ്ട ഗതികേടിലാണ് ദുരന്തബാധിതര്‍.ഒരു വര്‍‍ഷമായിട്ടും സൌജന്യറേഷനോ ഗ്യാസ് കണക്ഷനോ ഇവര്‍ക്ക് അനുവദിച്ച് നല്കിയിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.