കണ്ണൂര്‍: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കൈവെട്ടുമെന്ന് പ്രസംഗത്തിനിടെ ഭീഷണി മുഴക്കിയ പ്രമുഖ പ്രഭാഷകനും ഇ.കെ വിഭാഗം സമസ്ത നേതാവുമായ നാസര്‍ ഫൈസി കൂടത്തായിയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് ഫൈസിയെ തളിപ്പറമ്പ് എസ്.ഐ അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ഫൈസിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായ നാസര്‍ ഫൈസി പരിയാരം ഓണപ്പറമ്പില്‍ കാന്തപുരം ഉദ്ഘാടനം ചെയ്യാനിരുന്ന പള്ളിതകര്‍ത്ത സംഭവത്തില്‍ നടത്തിയ വിശദീകരണ യോഗത്തിലാണ് ആര്യാടന്റെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കിയത്.
ഫൈസിയുടെ പ്രസംഗം മുഴുവനും പോലീസ് റിക്കാര്‍ഡ് ചെയ്തിരുന്നു. ശബ്ദരേഖ വിശദമായി പഠിച്ച ശേഷമാണ് പോലീസ് ഫൈസിക്കെതിരെ കേസെടുത്തതും തുടര്‍ന്ന് അറസ്റ്റ് ചെയ്തതും. ഭീഷണിപ്പെടുത്തിയതിന് 506(1) റെഡ് വിത്ത് ഐ.പി.സി പ്രകാരവും, അനുവാദമില്ലാതെ പൊതുയോഗം സംഘടിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 142, 143,283 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്.
സ്വന്തംവകുപ്പില്‍ ഒരു ടയര്‍ പോലും വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത ആര്യാടന്‍ കാന്തപുരത്തിന്റെ കയ്യില്‍നിന്നും പണം വാങ്ങി സമസ്തയുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സ്‌റ്റേഷനുകളില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണെന്നായിരുന്നു നാസര്‍ ഫൈസിയുടെ പ്രധാന ആരോപണം.
സംഭവത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അഹമ്മദ് തേര്‍ളായി, തുഫൈല്‍ തിരുവെട്ടൂര്‍, ലത്വീഫ് പരിയാരം, ഷുക്കൂര്‍ ഫൈസി ചപ്പാരപ്പടവ്, സിദ്ദീഖ് ദാരിമി, പി.പി. മുഹമ്മദ് മൗലവി അരിയില്‍, മുസ്തഫ സാദിരി തുടങ്ങിയവര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ഇവരെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
മന്ത്രിയെ ഭീഷണിപ്പെടുത്തിയതിന് നാസര്‍ ഫൈസിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം ജില്ലാ ചെയര്‍മാന്‍ ഒ.വി ജാഫര്‍ ഉള്‍പെടെ പല കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഫൈസിയുടെ പ്രസംഗം ഒരു ഗുണ്ടയുടേത് പേലെയായിരുന്നുവെന്നായിരുന്നു പല കോണ്‍ഗ്രസ് നേതാക്കളുടെയും ആരോപണം.
നേരത്തെ അബ്ദുല്‍ നാസര്‍ മഅ്ദനി, 2013 ല്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി എന്നിവര്‍ക്ക് ശേഷം പൊതുസ്ഥലത്ത് ഭീഷണി മുഴക്കിയതിനും പ്രകോപനപരമായി പ്രസംഗിച്ചതിനും പോലീസ് കേസെടുക്കുന്ന മതപണ്ഡിതനാണ് നാസര്‍ ഫൈസി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment