ബംഗാള്‍: ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്വന്തമാക്കുവാൻ അവളുടെ വീടിനു മുമ്പിൽ ഉപവാസം കിടന്ന് യുവാവ്. ബംഗാളിലാണ് സംഭവം. അനന്തബർമൻ എന്ന യുവാവാണ് അൽപ്പം കടുംകൈ സ്വീകരിച്ച് തന്റെ മനം കവർന്ന ലിപികയെ ജീവിതസഖിയാക്കിയത്.[www.malabarflash.com]
അനന്തബർമനും ലിപികയും തമ്മിൽ കഴിഞ്ഞ എട്ടു വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ പെട്ടന്നൊരു ദിവസം ലിപിക അനന്തബർമനിൽ നിന്നും അകന്നു. തുടർന്ന് അനന്തബർമൻ നടത്തിയ അന്വേഷണത്തിൽ മറ്റൊരാളുമായി ലിപികയുടെ വിവാഹം നിശ്ചയിച്ചുവെന്ന് അറിയുകയായിരുന്നു.
മറ്റൊന്നും ചിന്തിക്കുവാൻ കൂട്ടാക്കാതിരുന്ന അനന്തബർമൻ ലിപികയുടെ വീടിനു മുമ്പിൽ ധർണ ആരംഭിച്ചു. എന്റെ എട്ടു വർഷങ്ങൾ തിരികെ തരൂ... എന്ന് എഴുതിയ പ്ലക്കാർഡും കൈയിൽ പിടിച്ചായിരുന്നു അനന്തബർമന്റെ ധർണ.
സംഭവം നാട്ടിൽ പാട്ടായതോടെ പ്രദേശവാസികളും മറ്റും വിഷയത്തിൽ ഇടപ്പെട്ടു. മാത്രമല്ല ലിപികയുമായി വിവാഹം ഉറപ്പിച്ച യുവാവും സ്ഥലത്തെത്തി. പോലീസ് എത്തി സംസാരിച്ചിട്ടും തന്റെ നിലപാട് മാറ്റുവാൻ അനന്തബർമൻ തയാറായില്ല.
പിന്നീട് പട്ടിണി കിടന്ന് അവശനിലയിലെത്തിയ ഇയാളെ ആശുപത്രിയിലേക്കു മാറ്റി. ഇതെ തുടർന്ന് അനന്തബർമനെ വിവാഹം ചെയ്യാൻ ലിപികയും കുടുംബാംഗങ്ങളും സമ്മതിക്കുകയായിരുന്നു.

No comments:
Post a Comment