Latest News

മാങ്ങാട് ബാലകൃഷ്ണന് ആയിരങ്ങളുടെ അന്ത്യാഞ്ജലി


ഉദുമ: തിങ്കളാഴ്ച രാത്രി കുത്തേററ് മരിച്ച ഉദുമ മാങ്ങാട്ടെ സി.പി.എം പ്രവര്‍ത്തകന്‍ എം.ബി. ബാലകൃഷ്ണന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
മാങ്ങാട് വായനശാലയ്ക്ക് സമീപം പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഒഴുകി എത്തിയത്.

ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം ജന്മനാടായ മാങ്ങാട്ടേക്ക് കൊണ്ടുവന്നത്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ കെ നാരായണന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ സി എച്ച് കുഞ്ഞമ്പു, എം വി ബാലകൃഷ്ണന്‍, പി ജനാര്‍ദനന്‍, എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ(ഉദുമ), ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍, ബാര ലോക്കല്‍സെക്രട്ടറി എം കെ വിജയന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. 

കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍, സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍, കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍, കെ പി സഹദേവന്‍, എം പ്രകാശന്‍, എം സുരേന്ദ്രന്‍, ഒ വി നാരായണന്‍, എംഎല്‍എമാരായ ജയിംസ് മാത്യു, ടി വി രാജേഷ്, കെ കെ നാരായണന്‍ എന്നിവരും അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ആശുപത്രിയിലെത്തി. മൃതദേഹവും വഹിച്ച് പരിയാരത്തുനിന്നാരഭിച്ച വിലാപയാത്ര പെരുമ്പയില്‍ എത്തുമ്പോള്‍ നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. കരിവെള്ളൂരിലും ജനങ്ങള്‍ കൂടിനിന്നതിനാല്‍ പൊതുദര്‍ശനത്തിനുവച്ചു. കാലിക്കടവില്‍ എത്തുമ്പോഴേക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. ചെറുവത്തൂരിലും നീലേശ്വരത്തും കാഞ്ഞങ്ങാടും പള്ളിക്കരയിലും പാലക്കുന്നിലും ഉദുമയിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹം വൈകിട്ട് നാലോടെയാണ് ജന്മനാട്ടിലെത്തിച്ചത്. 

വിലാപയാത്ര ജന്മനാടായ മാങ്ങാട്ടെത്തുമ്പോള്‍ അവിടമാകെ ജനസമുദ്രമായി. മാങ്ങാട് വായനശാല പരിസരത്ത് പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സിപിഐ എം നേതാക്കള്‍ ചെമ്പതാക പുതപ്പിച്ചു. വീട്ടിലെത്തുമ്പോള്‍ ഭാര്യ അനിതയുടെയും പറക്കമുറ്റാത്ത രണ്ടു മക്കളുടെയും കരച്ചിലിനുമുന്നില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ആയിരങ്ങളുടെ കണ്ഠങ്ങളില്‍നിന്നുയര്‍ന്ന മുദ്രാവാക്യം വിളിയോടെയാണ് അനുജന്‍ മണികണ്ഠന്‍ ചിതക്ക് തീകൊളുത്തിയത്.
പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, സി.പി.ഐ (എം) നേതാക്കളായ പി.രാഘവന്‍, എ.കെ. നാരായണന്‍, സി.എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍, കെ.വി. കുഞ്ഞിരാമന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഐ.എന്‍.എല്‍. നേതാക്കളായ അസീസ് കടപ്പുറം, പി.എ. മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍കുഞ്ഞി കളനാട്, എം.എ. ലത്തീഫ് തുടങ്ങി നിരവധി നേതാക്കളും എല്‍.ഡി.എഫ്. പ്രവര്‍ത്തകരും അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു




























 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.