Latest News

മലയാളികള്‍ ഉത്രാടപ്പാച്ചലില്‍

തിരുവനന്തപുരം: മലയാളികൾ ഇങ്ങനെയാണ്. ഉത്രാട ദിവസം ഒന്നു പാഞ്ഞേ പറ്റൂ. ഓണം ആഘോഷിക്കാനായുള്ള അവസാനവട്ട ഒരുക്കങ്ങൾ നടത്താനുള്ള പാച്ചിൽ. എല്ലാം വാങ്ങിയാലും എന്തെങ്കിലുമൊക്കെ ബാക്കിയുണ്ടാകും. അച്ഛനൊരു മുണ്ട്, അല്ലെങ്കിൽ അമ്മൂമ്മയ്ക്കൊരു കസവിന്റെ സെറ്റും മുണ്ടും. കുട്ടിപ്പട്ടാളത്തിന് മഞ്ഞക്കോടി, ഓണസദ്യയ്ക്കു പച്ചക്കറി.... ഇങ്ങനെ എന്തെങ്കിലും വാങ്ങണം. എല്ലാം വാങ്ങി സന്ധ്യയ്ക്കു മുന്പ് വീടെത്തുകയും വേണം. അതിനായി കടകൾ തോറും കയറിയിറങ്ങിയൊരു പാച്ചിലാണ്. അതിനൊരു പേരുമിട്ടു- ഉത്രാടപ്പാച്ചിൽ!

പൂരാടദിനമായ ശനിയാഴ്ച വിപണികളിലെല്ലാം വൻ ജനത്തിരക്കായിരുന്നു. ഇതിനെക്കാൾ തിരക്കാണ് ഞായറാഴ്ച പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് പച്ചക്കറിക്കടകളിൽ. ദിവസങ്ങളായി നീണ്ടുനിന്ന മഴ ശനിയാഴ്ച  മാറിനിന്നത് കച്ചവടക്കാർക്കും ആഘോഷം മെച്ചമാക്കാനായി. കടകന്പോളങ്ങളിൽ എത്തിയവർക്കും അനുഗ്രഹമായി. ഓണക്കച്ചവടം അതിന്റെ പാരമ്യത്തിൽ എത്തുന്നത് ഇന്നാണ്. ഇന്നും മഴയില്ലെങ്കിൽ കച്ചവടം കൊഴുക്കും.

സദ്യയൊരുക്കാനുള്ള അവസാനവട്ട ഒരുക്കവും ഇന്നാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് ചൊല്ല്. ആണ്ടിലൊരിക്കല്‍ പർപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയില്‍ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് വന്നുചേർന്ന വിഭവങ്ങളാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്. കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പർപ്പടം ഇടത്തരം ആയിരിക്കും. ഉപ്പേരി നാലുവിധം ചേന, പയർ, വഴുതനങ്ങ, പാവയ്ക്ക, ശര്‍ക്കരപുരട്ടിക്ക് പുറമെ പഴനുറുക്കും പഴവും പാലടയും പ്രഥമനും. വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.