Latest News

വികെയര്‍ മീത്തല്‍ മാങ്ങാട് 'കൈതാങ്ങ്' നാലാം വര്‍ഷ പദ്ധതിക്ക് തുടക്കമായി

ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാങ്ങ്' പദ്ധതിയുടെ നാലാം പതിപ്പിന് തുടക്കമായി.[www.malabarflash.com]

മീത്തല്‍ മാങ്ങാട് വികെയര്‍ ഓഫീസില്‍ വച്ച് നടന്ന ലളിതമായ ചടങ്ങ് കെ.എം.ജെ.എം ഖത്വീബ് ഹസന്‍ റഷാദി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല തൊട്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു.

ബഷീര്‍ മൗലവി കൊടുവള്ളി, വികെയര്‍ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളായ ഒ കെ അബ്ദുള്‍ റഹ്മാന്‍,ഗഫൂര്‍ യു.എം,സമീര്‍ ലിയ,ഫൈസല്‍ മൊട്ടയില്‍, മൊയ്തു തൊട്ടിയില്‍, മുഹമ്മദ് കെ ഫരീദ്,ഷാഫി പുതിയകണ്ടം, മുഹമ്മദലി,അഷ്റഫ് ബദ്റുദ്ധീന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

അശരണരെ കണ്ടെത്തി സഹായങ്ങള്‍ രഹസ്യാത്മകമായി വീടുകളില്‍ എത്തിക്കുന്ന പദ്ധതിയാണ് 'വികെയര്‍ കൈതാങ്ങ്'.

എം.കെ.എം മീത്തല്‍ മാങ്ങാട് സ്വാഗതവും ,സാദിഖ് മീത്തല്‍ മാങ്ങാട് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.