കാസര്‍കോട്: ആധാര്‍ കാര്‍ഡില്‍ അബ്ബാസ് ആയി മാറിയ ഫാത്തിമ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍നിന്നു പുറത്തായി. പാചകവാതക സബ്സിഡി ഉള്‍പ്പെടെ ലഭ്യമാകുന്നതിന് ഇത് പുലിവാലായി.
ഫാത്തിമ ജി. എം. എന്നു പേരു വേണ്ടിടത്ത് അബ്ബാസ് ജി. എം. എന്നാണുള്ളത്. ആധാര്‍ കാര്‍ഡില്‍ ലാന്‍ഡ് ഫോണ്‍ നമ്പറാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്താത്തത് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ അറിയുന്നതിനും വിവരങ്ങള്‍ സന്ദേശമായി അയക്കുന്നതിനും തടസ്സമായി. ഫാത്തിമയുടെ പേരിലാണ് വീട്ടിലെ പാചക വാതക കണക്ഷന്. നിശ്ചിത ദിവസത്തിനകം ആധാര്‍ കാര്‍ഡ് ഹാജരാക്കിയില്ലെങ്കില്‍ ഈ കണക്ഷന് തുടര്‍ന്നു ലഭിക്കില്ല.
പട്ല കോട്ടക്കണി കുഞ്ചാര്‍ അര്ജുനഗിരിയിലെ ഫാത്തിമയ്ക്ക് ലഭിച്ച ആധാര്‍ കാര്‍ഡില്‍ പര്‍ദയണിഞ്ഞ തന്റെ പടം ഉണ്ടെങ്കിലും പേരില്‍ മാറ്റം. സ്ത്രീയായ തന്നെ പുരുഷനാക്കിയായിരുന്നു ഈ മാറ്റം. ഭര്‍ത്താവ് അബ്ബാസ് ബി.എം. എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
ഫാത്തിമ ജി. എം. എന്നു പേരു വേണ്ടിടത്ത് അബ്ബാസ് ജി. എം. എന്നാണുള്ളത്. ആധാര്‍ കാര്‍ഡില്‍ ലാന്‍ഡ് ഫോണ്‍ നമ്പറാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്താത്തത് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ അറിയുന്നതിനും വിവരങ്ങള്‍ സന്ദേശമായി അയക്കുന്നതിനും തടസ്സമായി. ഫാത്തിമയുടെ പേരിലാണ് വീട്ടിലെ പാചക വാതക കണക്ഷന്. നിശ്ചിത ദിവസത്തിനകം ആധാര്‍ കാര്‍ഡ് ഹാജരാക്കിയില്ലെങ്കില്‍ ഈ കണക്ഷന് തുടര്‍ന്നു ലഭിക്കില്ല.
സ്വന്തം പേരില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തതുമൂലം ഭര്‍ത്താവിന്റെയോ മറ്റുള്ളവരുടെയോ പേരുകളിലേക്ക് മാറ്റാനും കഴിയില്ല. ബാങ്കുകളില്‍ നിന്നുള്ള വായ്പാ സൌകര്യങ്ങള്ക്കുള്പ്പെടെ ആധാര്‍ കാര്‍ഡ് ആവശ്യമാണ്. വിവിധ ക്ഷേമ പദ്ധതികളിലെ ആനുകൂല്യങ്ങള്ക്കുള്പ്പെടെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ ആധാര്‍ കാര്‍ഡിലെ തെറ്റിന് ഈ വീട്ടമ്മ ശിക്ഷ അനുഭവിക്കാനായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment