ചിറയിൻകീഴ്: യുവാവിനെ സുഹൃത്ത് കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്നു. ആലംകോട് പള്ളിക്കൽ മണ്ണൂർ ഭാഗം അശ്വതി ഭവനിൽ ഡിനിൽകുമാർ (40)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ശാർക്കര ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗ്രൗണ്ടിൽ കളത്തട്ടിന് സമീപമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഡിനിൽകുമാറിന്റെ സുഹൃത്തായ മുടപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ- ഡിനിൽകുമാറും സുഹൃത്തും കൂലിപ്പണിക്കാരാണ്. പതിവായി ശാർക്കര ക്ഷേത്ര ഗ്രൗണ്ടിലാണ് കഴിയുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് മദ്യപിച്ച് ക്ഷേത്ര ഗ്രൗണ്ടിലെത്തിയ ഡിനിൽകുമാർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ ഇയാൾ ഡിനിൽകുമാർ ലക്കുകെട്ട് ഉറങ്ങിയ തക്കം നോക്കി 2.11 ഓടെ കളത്തട്ടിന് സമീപമെത്തി. ഉറങ്ങിക്കിടന്ന ഡിനിലിന്റെ തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ ഡിനിലിനെ വൈകുന്നേരം ക്ഷേത്ര ഗ്രൗണ്ടിലെത്തിയവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നോബിൾ ഗ്രൂപ്പ് കന്പനി നടത്തുന്ന സമീപത്തെ സ്കൂളിന്റെ ഹയർ സെക്കന്ററി ഗേൾസ് വിഭാഗം ബ്ളോക്കിന്റെ ക്യാമറയിൽ നിന്ന് കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് പ്രതിയെയും കൊലപാതകം നടന്ന സമയവും വ്യക്തമായത്. സി.സി. ടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഡിനിൽ കുമാർ ഏറെ നാളായി വീട്ടുകാരുമായി സഹകരണമില്ലാതെ ക്ഷേത്രഗ്രൗണ്ടിൽ കഴിഞ്ഞ് വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഡിനിലിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പൊലീസും ഫിംഗർപ്രിന്റ് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chirayinkeezh, Attack,
No comments:
Post a Comment