Latest News

ദുബൈ അല്‍ഖൂസ് വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം

Malabarflash

ദുബൈ: അല്‍ഖൂസ് വ്യവസായ മേഖലയില്‍ ഞായറാഴ്ച രാവിലെയുണ്ടായ വന്‍തീപിടിത്തത്തില്‍ തുണിത്തരങ്ങള്‍ സൂക്ഷിച്ചഗോഡൗണ്‍ ചാമ്പലായി.

വ്യവസായ മേഖല മൂന്നില്‍ മോഡേണ്‍ ബേക്കറിക്ക് സമീപമുള്ള, ഗുജറാത്ത് സ്വദേശികള്‍ നടത്തുന്ന, സന ഫാഷന്‍സ് എന്ന സ്ഥാപനത്തിന്‍െറ ഗോഡൗണാണ് പൂര്‍ണമായി കത്തിനശിച്ചത്. സ്ഥാപനത്തിന്‍െറ മുഖ്യ ഓഫിസും ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. 

ഇവിടത്തെ രണ്ടു ജീവനക്കാരെ കാണാതായതായി റിപ്പോര്‍ട്ടുണ്ടെങ്കിലൂം അവര്‍ തീയില്‍ അകപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല. 

കോടിക്കണക്കിന് ദിര്‍ഹമിന്‍െറ നഷ്ടം കണക്കാക്കുന്നു. രാവിലെ 11 മണിയോടെ ആളിക്കത്തിയ തീ രാത്രി വൈകിയാണ് പൂര്‍ണമായും അണക്കാനായത്.
അപകടമുണ്ടായ ഉടന്‍ പൊലീസ് ഇവിടേക്കുള്ള റോഡുകളെല്ലാം അടച്ചു. ദുബൈയുടെ തിരക്കേറിയ ഭാഗത്തുനിന്ന് കറുത്ത പുക വലിയതോതില്‍ ആകാശത്തേക്ക് ഉയര്‍ന്നത് പ്രദേശത്തെ പരിഭ്രാന്തിയിലാക്കി. പരിസരമാകെ രൂക്ഷ ഗന്ധം പരന്നു. 50 അടി വരെ ഉയരത്തില്‍ തീ ആളിക്കത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
കടുത്ത ചൂടുകാരണം മണിക്കൂറുകള്‍ പൊലീസിനോ അഗ്നിശമന സേനക്കോ സിവില്‍ ഡിഫന്‍സ് വിഭാഗത്തിനോ ഗോഡൗണിനകത്ത് കയറാനായില്ല.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.