Latest News

മലയാളിയെ തട്ടിക്കൊണ്ടുപോയ സംഭവം:അന്വേഷണം ഊര്‍ജിതം,ദ്രുതകര്‍മ സേന പെട്രോളിംങ്ങ് ശക്തമാക്കി

HANEEFA
സൊഹാര്‍: മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. റോയല്‍ ഒമാന്‍ പൊലീസിന് കീഴിലെ ദ്രുതകര്‍മ സേന കഴിഞ്ഞ ദിവസം ഇരുപതോളം വാഹനങ്ങളിലെത്തി തരീഫ്, ഗദ്ഫാന്‍, ഗശ്ബ, ഓഹി, മജീസ് പ്രദേശങ്ങളില്‍ പെട്രോളിംങ്ങ് ശക്തമാക്കി. കൂടാതെ സി.ഐ.ഡി വിഭാഗം, സൈന്യത്തിന്‍െറ പരിശീലനം ലഭിച്ച സംഘം തുടങ്ങിയവരുടെ സേവനവും ആര്‍.ഒ.പി ലഭ്യമാക്കിയിട്ടുണ്ട്.

സൊഹാറിലും പരിസരപ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശരിയായ രേഖകളില്ലാത്തവരെയും സംശയ സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവരെയും പൊലീസ് നിരീക്ഷിച്ചുവരികയാണ്. തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഇന്‍റര്‍നെറ്റ് ടെലിഫോണ്‍ ബൂത്തുകളെ കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.
കാണാതായ യുവാവിനെ കുറിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥനും തട്ടിക്കൊണ്ടുപോകപ്പെട്ട ഹനീഫയുടെ സ്പോണ്‍സറുമായ അഹ്മദ് അല്‍ ജബ്രി പറഞ്ഞു. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
പാലക്കാട് കണ്ണമ്പ്ര പള്ളിത്തെരുവ് മന്നാടി ഹൗസില്‍ പരേതനായ യൂസഫിന്റെ മകന്‍ മുഹമ്മദ് ഹനീഫയെ (30) വ്യാഴാഴ്ച പകല്‍ 3.30ഓടെ പാകിസ്താന്‍കാര്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതായി സഹോദരന്‍ ഹക്കീമിനെ ഫോണ്‍ മുഖേനയും ഇന്റര്‍നെറ്റ് വഴിയും അറിയിക്കുകയായിരുന്നു.

ഹനീഫയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാലാണ് ഒളിസങ്കേതം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത്. ഹനീഫയെ കുറിച്ചോ ഒളിസങ്കേതത്തെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പൊലീസില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹനീഫയുടെ തിരോധാനം സുഹൃത്തുക്കളിലും സനാഇയ പ്രദേശത്തെ മറ്റു മലയാളികളിലും ഭീതി പരത്തിയിട്ടുണ്ട്. ചിലര്‍ അവധിയെടുത്തും ഇയാളെ കണ്ടെത്താനുള്ള പുറപ്പാടിലാണ്. പ്രശ്നത്തില്‍ ഇന്ത്യയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടുമെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ഹനീഫയുടെ മോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് സഹോരന്‍ ഹക്കീമും മറ്റു ബന്ധുക്കളും സുഹൃത്തുക്കളും കേരള നഗരകാര്യ വികസനമന്ത്രി മഞ്ഞളാംകുഴി അലിയെ ശനിയാഴ്ച നേരില്‍ കണ്ടു. പ്രശ്നപരിഹാരത്തിന് ആവശ്യമായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഹനീഫയുടെ ബന്ധുക്കള്‍ സമീപിച്ചതിനെ തുടര്‍ന്ന് പട്ടാമ്പി എം.എല്‍.എ സി.പി. മുഹമ്മദ് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് എന്നിവര്‍ക്ക് നിവേദനം അയച്ചിട്ടുണ്ട്.

ഹനീഫയെ ബന്ദിയാക്കിയിട്ടുണ്ടെന്നും മോചനദ്രവ്യമായി അഞ്ചു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് പാലക്കാട് പുതുക്കോട് കണ്ണമ്പ്രയിലെ വീട്ടിലേക്ക് അക്രമിസംഘം ഫോണ്‍ ചെയ്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വടക്കഞ്ചേരി പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

  മസ്കത്തില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയതായി പരാതി  

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.