ദുബായ്: എയര്‍ ഇന്ത്യയുടെ തീവെട്ടിക്കൊള്ള നിര്‍ത്തലാക്കണമെന്നും വെട്ടിക്കുരുക്കിയ ലഗേജ് പുനഃസ്ഥാപിക്കണമെന്നും കാസര്‍കോട് ബാവിക്കര എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റിയുടെ യു എ ഇ ശാഖാ കമ്മിറ്റി സുന്നി സേവന സംഘം(എസ് എസ് എസ്) രൂപവത്കരണയോഗം ആവശ്യപ്പെട്ടു.
നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹ സഹായം, നിര്‍ധന രോഗികളെ സഹായിക്കല്‍ തുടങ്ങി മറ്റു റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.
ഭാരവാഹികള്‍: എസ് കലാം കെ കെ പുറം(പ്രസി.), അബ്ദുല്‍ ഖാദിര്‍, അബ്ദുല്ല പുതിയവീട് (വൈസ് പ്രസി.), ഇംതിയാസ് മണയങ്കോട്(ജന.സെക്ര.), സിദ്ദീഖ് കൊടുവളപ്പ്, മഹ്്‌റൂഫ് പള്ളിക്കാല്‍, ഉനൈസ് മീത്തല്‍(ജോ.സെക്ര.), ഉനൈസ് പള്ളിക്കാല്‍(ട്രഷറര്‍), ശാഫി പള്ളിക്കാല്‍, സൈദ് മുഹമ്മദ് ഗോവ(കോര്‍ഡിനേറ്റര്‍), മുഹമ്മദ്കുഞ്ഞി കൊടുവളപ്പ്, അബ്ദുല്‍ ഖാദിര്‍ ഹാജി, മുഹമ്മദ്കുഞ്ഞി കോളേട്ട്, ലത്തീഫ് ബാവിക്കര തെക്കില്‍(ഉപദേശക സമിതി).
യോഗത്തില്‍ മുഹമ്മദ്കുഞ്ഞി കൊടുവളപ്പ്, അബ്ദുല്‍ഖാദിര്‍ ഹാജി, എസ് കലാം, ശംസുദ്ദീന്‍ പള്ളിക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. ശാഫി പള്ളിക്കാല്‍ സ്വാഗതവും ഇംതിയാസ് മണയങ്കോട് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment