ഉദുമ: ഉദുമ പടിഞ്ഞാറില്‍ സി.പി.എം കോണ്‍ഗ്രസ്സ് സംഘര്‍ഷം. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍കര്‍ക്ക് വെട്ടേററു. ഉദുമ പടിഞ്ഞാറിലെ കുഞ്ഞമ്പുവിന്റെ മകന്‍ സജിത്ത് (35), കുട്ട്യന്റെ മകന്‍ കെ. അനീഷ് (27) എന്നിവര്‍ക്കാണ് വെട്ടേററത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഇവിടുത്തെ കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുളള ക്ലബ്ബിന് നേരെ അക്രമമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഞായറാഴ്ച രാത്രി വീണ്ടും അക്രമമുണ്ടായത്.
ഞായറാഴ്ച രാത്രി 11.30 മണിയോടെ ഉദുമ പടിഞ്ഞാറില്‍ നിന്നും ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിന്റെ വീട്ടിലേക്ക് പോയി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോള്‍ വടിവാള്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയ മാരകായുദ്ധങ്ങളുമായി ഇരുപതോളംവരുന്ന സി.പി.എം. പ്രവര്‍ത്തകര്‍ പതിയിരുന്ന് അക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
സജിത്തിനാണ് തലയ്ക്ക് സാരമായി വെട്ടേറ്റത്. ഇരുമ്പുവടികൊണ്ട് അടിയേറ്റ് ദേഹമാസകലം പരിക്കുണ്ട്. അനീഷിന് നെറ്റിയിലാണ് മുറിവേറ്റത്. പ്രദേശത്ത് ശക്തമായ പോലീസ് കാവല്‍ തുടരുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment