കണ്ണൂര്‍: വീട്ടില്‍ നിന്നും മോഷണം പോയ ആഭരണങ്ങളും പണവും പോലീസിന്റെ സമര്‍ത്ഥമായ ഇടപെടല്‍ മൂലം മണിക്കൂറുകള്‍ക്കകം തിരിച്ചുകിട്ടി. മൂന്നാം പീടികക്കടുത്ത് താമസിക്കുന്ന കലക്ടറേറ്റ് ജീവനക്കാരിയുടെ വീട്ടിലാണ് ചൊവ്വാഴ്ച പകല്‍ കവര്‍ച്ച നടന്നത്. പത്ത് പവന്‍ ആഭരണങ്ങളും 20,000 രൂപയുമാണ് ചൊവ്വാഴ്ച പകല്‍ പത്തുമണിക്കും നാലുമണിക്കുമിടയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. മുറിയുടെ ജനലരികില്‍ വച്ച അലമാര കുത്തിതുറന്നായിരുന്നു മോഷണം.
ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ മോഷണ വിവരമറിയുന്നത്. ജനലഴികള്‍ക്കിടയില്‍ കൂടിയാണ് അലമാര തകര്‍ത്തതും കവര്‍ച്ച നടത്തിയതും അലമാരയില്‍ പണവും ആഭരണങ്ങളുമുള്ള കാര്യം ബന്ധുവിന് മാത്രമേ അറിയുകയുള്ളൂവെന്നും മധ്യവയസ്‌കയായ ഇവര്‍ ടൗണ്‍ പോലീസ് സനല്‍ കുമാറിനോട് പരാതിപ്പെട്ടതോടെയാണ് അന്വേഷണം ധ്രുതഗതിയിലാക്കിയത്.

സംശയിച്ച ബന്ധുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഉടന്‍ കവര്‍ച്ചാമുതല്‍ കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതോടെയാണ് ബന്ധുവായ യുവാവ് പണവും സ്വര്‍ണ്ണാഭരണവും വീട്ടില്‍ തിരിച്ചേല്‍പ്പിച്ച് തടി രക്ഷപ്പെട്ടത്.മറ്റ് പരാതിയൊന്നും ഇല്ലാത്തതിനാല്‍ പോലീസ് ഇതു സംബന്ധിച്ച് കേസ് എടുത്തില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment