ഉദുമ[www.malabarflash.com]: തൃക്കണ്ണാട് – കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ സാര്‍വ്വജനിക മഹാശനീശ്വര ഹോമം 12 നു ശനിയാഴ്ച തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര പരിസരത്ത് നടക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
രാവിലെ 7,30 ന് ക്ഷേത്ര മേല്‍ശാന്തി ബ്രഹ്മശ്രീ നവീന്‍ചന്ദ്ര കായര്‍ത്തായ ദീപപ്രോജ്ജ്വലനം നിര്‍വ്വഹിക്കും. 8മണി മുതല്‍ ഹോമസങ്കല്‍പം, ശ്രീധര്‍മ്മശാസ്ത പൂജ, സഹസ്രനാമാര്‍ച്ചന, നവഗ്രഹ ശാന്തി, ഹോമം തുടങ്ങിയ വൈദിക-താന്ത്രിക കര്‍മ്മങ്ങള്‍ ബ്രഹ്മശ്രീ ഹൊസങ്കടി ബാലകൃഷ്ണ ഭട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നട്കകും. കൊപ്പല്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ശനീശ്വര മാഹാത്മ്യ കഥാപ്രവചനം നടത്തും. 11 മണി മുതല്‍ പൂര്‍ണ്ണാഹൂതി, മഹാപൂജ എന്നയ്ക്കു ശേഷം പ്രസാദ വിതരണത്തോടെ ചടങ്ങുകള്‍ സമാപിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment