Latest News

അബ്ബാസ്‌സേട്ടിന്റെ മരണം; കേസില്‍ നിന്ന് ജില്ലാ പ്രോസിക്യൂട്ടര്‍ പിന്മാറി

തിരുവനന്തപുരം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ്‌സേട്ടിന്റെ ദുരൂഹമരണം അന്വേഷിക്കണമെന്ന റിവിഷന്‍ പെറ്റീഷനില്‍ പ്രതിക്കുവേണ്ടി ആദ്യം ഹാജരായ പ്രോസിക്യൂട്ടര്‍ വക്കാലത്ത് ഒഴിയുന്നതായി കോടതിയെ അറിയിച്ചു.

ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.കെ. അശോക് കുമാറാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാറിനെ വക്കാലത്ത് ഒഴിയുന്നതായി അറിയിച്ചത്. നേരത്തെ കേസിലെ പ്രതിയായ കരിപ്പൂര്‍ വിമാനത്താവളത്തിലെ മുന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദിനുവേണ്ടി പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നു. ഇത് വാര്‍ത്തയാകുകയും ഏറെ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രോസിക്യൂട്ടര്‍ പിന്മാറിയത്.

മന്ത്രി കുഞ്ഞാലിക്കുട്ടിക്കും കേന്ദ്രമന്ത്രി ഇ. അഹമ്മദിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ ആക്ഷേപം സമര്‍പ്പിച്ചിരുന്നെങ്കിലും അത് കോടതിയുടെ പരിഗണനയില്‍ വന്നില്ല. ക്രിമിനല്‍ നടപടിച്ചട്ടം പാലിക്കാതെയുള്ള ആക്ഷേപമാണ് കോടതി പരിഗണിക്കാതിരുന്നത്.

അബ്ബാസ്‌സേട്ടിന്റെ ദുരൂഹമരണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യമുന്നയിച്ചാണ് അഭിഭാഷകനായ പൂന്തുറ സലാഹുദ്ദീന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എന്നാല്‍ ഇത് അധികാരപരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞ് മജിസ്‌ട്രേട്ട് കോടതി ഹര്‍ജി നിരസിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ജില്ലാ കോടതിയെ സമീപിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ്, അബ്ദുള്‍ റഷീദ് എന്നിവരാണ് എതിര്‍കക്ഷികള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.