ജക്കാര്‍ത്ത: ഫിലിപ്പീന്‍സ് സുന്ദരി മേഗന് യങ്ങിന് 2013-ലെ ലോകസുന്ദരിപ്പട്ടം. ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ മിസ് ഫ്രാന്‍സ് മെറിന് ലോര്‍ഫെലിന്‍ ഒന്നാം റണ്ണറപ്പ് ആയി.
ഘാനയില്‍ നിന്നുള്ള കരാന്‍സര്‍ നാ ഒക്കിലെയാണ് രണ്ടാം റണ്ണര്‍ അപ്പ്. മിസ് ഇന്ത്യ നവനീത് കൗര്‍ ധില്ലന് ആദ്യ പത്തില്‍പ്പോലും ഇടം നേടിയില്ല. അതേസമയം, മത്സരവിഭാഗമായ മള്‍ട്ടി മീഡിയ പുരസ്കാരം നവനീതിന് ലഭിച്ചു.
തീവ്ര ഇസ്ലാമിക വിഭാഗങ്ങളുടെ കടുത്ത എതിര്‍പ്പിനിടെയാണ് ശനിയാഴ്ച മിസ് വേള്‍ഡ് മത്സരം നടന്നത്. ബാലി ദ്വീപിലെ റിസോര്‍ട്ടില്‍ കര്‍ശന സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയായിരുന്നു മത്സരം. 129 രാജ്യങ്ങളിലെ സുന്ദരികള്‍ അര്‍ഹത നേടിയിരുന്നെങ്കിലും അവസാനനിമിഷം രണ്ടുപേര്‍ പിന്മാറി.
അവസാനവട്ടത്തില്‍ ആറുപേരെ പിന്തള്ളിയാണ് 23-കാരിയായ മേഗന് ലോകസുന്ദരിയായത്. കഴിഞ്ഞവര്‍ഷത്തെ ലോകസുന്ദരി ചൈനയില്‍ നിന്നുള്ള യു വെന്‍സിയ, മേഗനെ മിസ് വേള്‍ഡ് പട്ടം അണിയിച്ചു. ഫിലിപ്പീന്‍സില്‍ ഡിജിറ്റല്‍ മീഡിയ വിദ്യാര്‍ഥിനിയായ മേഗന് ചാനല്‍ അവതാരിക കൂടിയാണ്.
180 രാജ്യങ്ങളില്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു. മത്സരത്തെ എതിര്‍ത്ത് പ്രതിഷേധറാലികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അതേസമയം, പ്രതിഷേധസൂചകമായി ജക്കാര്‍ത്തയിലെ പള്ളിയില്‍ തീവ്രമുസ്ലിം വിഭാഗങ്ങള്‍ പ്രത്യേക പ്രാര്‍ഥന സംഘടിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment