തൊടുപുഴ: മാതൃസഹോദരന്റെ ഭാര്യ മണ്ണെണ്ണയൊഴിച്ചു തീക്കൊളുത്തിയ 16കാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തൊടുപുഴയ്ക്കു സമീപം മുട്ടം കന്യാമല താന്നിമൂട്ടില്‍ (ഒളമറ്റത്തില്‍) രാജു-ലീല ദമ്പതികളുടെ മകന്‍ അമലി(16)നാണ് ഗുരുതരമായി പൊള്ളലേറ്റത്. ശനിയാഴ്ച വൈകീട്ട് 4.30ഓടെയാണു സംഭവം.
തൊടുപുഴ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിനു പഠിക്കുന്ന അമല്‍ ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ അമ്മയുടെ സഹോദരന്റെ ഭാര്യ പ്ലാസ്റ്റിക് ജാറില്‍ കരുതിയ മണ്ണെണ്ണ ദേഹത്തൊഴിക്കുകയും തീക്കൊളുത്തുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഇവരുടെ വീടിനു മുന്നിലൂടെയാണ് അമലിന്റെ വീട്ടിലേക്കു പോവുന്നത്. ലിസിയും മക്കളും നിരന്തരം അമലിനെയും സഹോദരങ്ങളെയും ഉപദ്രവിക്കാറുണ്ടെന്ന് മാതാവ് ലീല പറഞ്ഞു. അമലിന്റെ ഇരട്ടസഹോദരന്‍ മജ്ജയ്ക്കു കാന്‍സറായി ചികില്‍സയിലാണ്. ചികില്‍സയ്ക്കായി നാട്ടുകാര്‍ പണപ്പിരിവ് നടത്തിയിരുന്നു. ഇതുസംബന്ധിച്ച് ലിസി അമലിനെ കളിയാക്കുക പതിവായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുരുതരമായി പൊള്ളലേറ്റ അമലിന്റെ മാതാവ് തൊടുപുഴയിലെ ഒരു കടയില്‍ ജോലിചെയ്താണ് കുടുംബം പോറ്റുന്നത്.
ഭര്‍ത്താവിന് ദൂരെ വേറൊരിടത്താണ് ജോലി. പത്തുവര്‍ഷത്തിലധികമായി ലീല പിതാവിനൊപ്പമാണ് താമസിക്കുന്നത്. തങ്ങള്‍ക്കും കൂടി അവകാശപ്പെട്ട സ്ഥലത്ത് താമസിക്കുന്നതിന്റെ ദേഷ്യം പലപ്പോഴും ഷിബുവിന്റെ ഭാര്യ ലിസി പ്രകടിപ്പിക്കുമായിരുന്നു. വൈരാഗ്യം മൂലം അമലിനെ മണ്ണെണ്ണയൊഴിച്ചു തീക്കൊളുത്തുകയായിരുന്നുവെന്നുവത്രെ.
മജിസ്‌ട്രേറ്റ് എത്തി 16കാരനില്‍നിന്ന് മൊഴിയെടുത്തു. കാഞ്ഞാര്‍ സി.ഐ. പയസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലിസ് മേല്‍നടപടി സ്വീകരിച്ചു. ലിസിയെ പോലിസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. വിദഗ്ധ ചികില്‍സയ്ക്കായി അമലിനെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment