തലശേരി: കവര്‍ച്ച ലക്ഷ്യമിട്ട് ഗള്‍ഫുകാരനെ ഡല്‍ഹിയില്‍ വെടിവച്ചു കൊന്ന കേസില്‍ ഉത്തരേന്ത്യന്‍ സ്വദേശികളായ മൂന്ന് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മാഹി അഴിയൂര്‍ പൂഴിത്തറ കൈസ നിവാസില്‍ കെ.എം. ഷമീറി (38)നെ വധിച്ച കേസില്‍ ഉത്തരേന്ത്യന്‍ സ്വദേശികളായ അനില്‍ (25), മനീഷ് (29) തുടങ്ങിയവരെയാണ് ഡല്‍ഹി ദ്വാരക സെഷന്‍സ് ജഡ്ജ് ശിക്ഷിച്ചത്.
2008 ഒക്‌ടോബര്‍ 10ന് പുലര്‍ച്ചെ രണ്ടിനായിരുന്നു ദാരുണമായ കൊലപാതകം. ഗള്‍ഫില്‍ ബിസിനസുകാരനായ ഷമീര്‍ അഹമ്മദാബാദില്‍ നിന്ന് വിമാനത്തില്‍ ഡല്‍ഹിയില്‍ ഇറങ്ങി ടാക്‌സിയില്‍ സഞ്ചരിക്കവെയാണ് മൂന്നംഗസംഘം തടഞ്ഞു നിര്‍ത്തി വെടിവച്ചു കൊന്നത്. അഞ്ച് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധി വന്നത്. മാഹിയിലെ റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ കെ. അബ്ദുള്‍റഹ്മാന്റെ മകനാണ് ഷമീര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thalassery, Court, Murder case
No comments:
Post a Comment