Latest News

അഞ്ജലി വധം: മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കിട്ടി

ചങ്ങനാശ്ശേരി : ഭർത്താവ് മയക്ക് മരുന്ന് നൽകി കൊക്കയിലെറിഞ്ഞ് കൊലപ്പെടുത്തിയ അഞ്ജലിയുടേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങൾ വാഗമണ്ണിൽ പൊലീസ് കണ്ടെത്തി. വാ​ഗ​മൺ കാ​രി​കാ​ട് ടോ​പ്പി​ന് താ​ഴെ പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള കൊക്കയിൽ നിന്നാണ് എല്ലിൻ കഷണങ്ങൾ കണ്ടെത്തിയത്.

പ്രതിയായ പ്രദീപ് കുമാർ ചൂണ്ടിക്കാണിച്ച സ്ഥലത്തായിരുന്നു പരിശോധന. പനയുടെ സമീപത്താണ് ജഡം തള്ളിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. അതേ സ്ഥലത്തു നിന്നാണ് അവശിഷ്ടം ലഭിച്ചത്. ശരീരാവശിഷ്ടങ്ങൾ വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. മനുഷ്യന്റെതാണെന്ന് ഉറപ്പായാൽ ഡി.എൻ.എ പരിശോധനക്ക് അയക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Changanassery, Murder Case, Anjali, Pradeep


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.