Latest News

ഗ്യാസ് സബ്സിഡി ബാങ്ക് അക്കൌണ്ട് വഴി നല്‍കിത്തുടങ്ങി

കാസര്‍കോട്: പാചകവാതക സിലിണ്ടര്‍ ഗുണഭോക്താക്കളുടെ സബ്സിഡി ആനുകൂല്യം ബാങ്ക് അക്കൌണ്ട് വഴി ആക്കിയതോടെ സിലിണ്ടര്‍ ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്‍കൂര്‍ തുക നല്‍കിത്തുടങ്ങി. പാചകവാതക ഏജന്‍സിയിലും ഗുണഭോക്താക്കളുടെ ബാങ്കിലും ആധാര്‍, കണ്‍സ്യൂമര്‍ കാര്‍ഡ് രേഖകള്‍ ഹാജരാക്കി ബാങ്കില്‍ ലിങ്ക് ചെയ്ത അക്കൌണ്ടിലേക്ക് 430 രൂപയാണ് മുന്‍കൂറായി അടച്ചു തുടങ്ങിയത്.

തുടര്‍ന്നുള്ള സബ്സിഡി തുക 508 രൂപ സിലിണ്ടര്‍ ഗുണഭോക്താവിന് എത്തിച്ച ശേഷം ഇതേ അക്കൌണ്ടിലേക്ക് അടയ്ക്കും. എന്നാല്‍ സിലിണ്ടര്‍ കിട്ടി രണ്ടു ദിവസം കഴിഞ്ഞിട്ടും സബ്സിഡി തുക അക്കൌണ്ടില്‍ വരവ് വന്നില്ലെന്നും നഗര പ്രദേശങ്ങളില്‍പ്പോലും വീടുകളിലെത്തിക്കുന്ന സിലിണ്ടറിന് ഗുണഭോക്താക്കളില്‍ നിന്നു കൂടുതല്‍ തുക വാങ്ങുന്നതായും പരാതിയുണ്ട്. ഏജന്‍സികളിലും ബാങ്കുകളിലും ഗുണഭോക്താവിന്റെ അക്കൌണ്ട് ലിങ്ക് ചെയ്യലുമായി ബന്ധപ്പെട്ട് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

ചില ബാങ്കുകളില്‍ ഇതിന് ആവശ്യമായ ജീവനക്കാരുടെ അഭാവം പ്രധാന തടസ്സമായി ഉന്നയിക്കപ്പെടുന്നുണ്ട്. കാസര്‍കോട് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ഏജന്‍സിയില്‍ ഇതിനകം അറുപതിനായിരത്തോളം സിലിണ്ടറുകളുടെ രേഖകള്‍ ബാങ്കുകളിലേക്ക് ലിങ്ക് ചെയ്യുന്നതിന് അയച്ചിട്ടുണ്ട്.

 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.