ബാംഗ്ലൂര്‍: തടാകത്തില്‍ വീണ് മരണത്തെ മുഖാമുഖം കണ്ട കുടുംബത്തെ മന്ത്രിയും സംഘവും വെള്ളത്തില്‍ എടുത്തുചാടി രക്ഷപ്പെടുത്തി. കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കിമ്മണെ രത്‌നാകറാണ് വെള്ളത്തിലേക്ക് എടുത്ത് ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മന്ത്രിയോടൊപ്പം അദ്ദേഹത്തിന്റെ അംഗരക്ഷകരും വെള്ളത്തിലേക്ക് ചാടി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ബംഗലൂരിലേക്ക് പോയ ഉദയനും സംഘവുമാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ജന്മനാടായ തീര്‍ഥഹള്ളിയില്‍ നിന്ന് ബംഗലൂരിലേക്കുള്ള യാത്രാമധ്യേ ബേഗുവള്ളിയിലെത്തിയപ്പോള്‍ ഒരു മാരുതി സ്വിഫ്റ്റ് കാര്‍ കിമ്മണെ സഞ്ചരിച്ച ഇന്നോവ കാറിനെ മറികടന്നുപോയി. 15 മിനിറ്റിന് ശേഷം ബേഗുവള്ളി തടാകത്തിനടുത്തെത്തിയപ്പോള്‍ തന്റെ കാറിനെ മറികടന്നുപോയ സ്വിഫ്റ്റ് കാര്‍് തടാകത്തില്‍ മുങ്ങുന്നതാണ് കണ്ടത്. മറ്റൊന്നും ആലോചിച്ചില്ല. കാര്‍ നിര്‍ത്താന്‍ മന്ത്രി ആവശ്യപ്പെട്ടു. മന്ത്രി നേരെ വെള്ളത്തിലേക്ക് ചാടി. പിന്നാലെ അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ ഹാള്‍സ്വാമി, ഡ്രൈവര്‍ ചന്ദ്രശേഖര്‍, അകമ്പടി വാഹനത്തിന്റെ ഡ്രൈവര്‍ കൃഷ്ണമൂര്‍ത്തി എന്നിവരും വെള്ളത്തിലേക്ക് ചാടി.

മുങ്ങുന്നകാറില്‍ നിന്ന് മൂന്ന് കുട്ടികളും സ്ത്രീയുമുള്‍പ്പെടെ ആറു പേര രക്ഷപ്പെടുത്തുകയായിരുന്നു. കരയിലെത്തിയ മന്ത്രി ഉടന്‍ തന്നെ ഒരു ഡോക്ടറെ വിളിച്ചുവരുത്തി അപകടത്തില്‍പ്പെട്ടവര്‍ക്ക് വേണ്ട വൈദ്യസഹായവും സുഹൃത്തുക്കളെ വിളിച്ച് ഇവര്‍ക്ക് വേണ്ട പ്രഭാതഭക്ഷണവും മരുന്നും മന്ത്രി എത്തിച്ചു. യാത്രപറഞ്ഞ് പോകുമ്പോള്‍ സ്വന്തം വസ്ത്രവും ഉദയിക്ക് നല്‍കിയാണ് മന്ത്രി ബംഗലൂരിലേക്ക് യാത്ര പുറപ്പെട്ടത്. ഏതായാലും കര്‍ണാടകയില്‍ ഹീറോ ആയി കഴിഞ്ഞിരിക്കുകയാണ് മന്ത്രി കിമ്മണെ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Banglore,Karnadaka Minister, Kimmane
No comments:
Post a Comment