ബാംഗളൂര്‍: കര്‍ണാടകയിലെ ചിക്കബല്ലപൂരില്‍ സ്‌കൂളില്‍ തിളച്ച സാമ്പാര്‍ പാത്രത്തില്‍ വീണ് ഏഴ് വയസുകാരി മരിച്ചു. ധാരണ്യകാനപാലയ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി അനൂഷയാണ് മരിച്ചത്. സാമ്പാറില്‍ വീണ കുട്ടിയെ 70 ശതമാനം പൊള്ളലേറ്റ് നിലയില്‍ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10-നാണ് സംഭവം. ഉച്ചഭക്ഷണത്തിനായി കുട്ടികള്‍ നിരയായി നില്‍ക്കുന്നതിനിടെ അനൂഷ സാമ്പാര്‍ പാത്രത്തിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. മറ്റ് കുട്ടികള്‍ ചേര്‍ന്ന് അനൂഷയെ പുറത്തെടുത്തെങ്കിലും ദേഹമാസകലം പൊള്ളലേറ്റു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ പോലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Banglore, Karnadaka, School, Police
No comments:
Post a Comment