ബാംഗ്ലൂര്‍: സര്‍ക്കാര്‍ തലത്തിലെ വനിതാ ജീവനക്കാര്‍ ഡിസൈനര്‍ ബ്ലൗസും ജീന്‍സും ധരിച്ച് ജോലിക്ക് വരരുതെന്ന് കര്‍ണാടക സര്‍ക്കാര്‍.
സെപ്റ്റംബര്‍ 12 ന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ഡിസൈനര്‍ ബ്ലൗസും ജീന്‍സും നിഷേധിച്ച് കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
‘പ്രകോപിപ്പിക്കുന്ന’ വേഷങ്ങളെന്നാണ് ജീന്‍സിനേയും ഡിസൈനര്‍ ബ്ലൗസിനേയും സര്‍ക്കുലറില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പുരുഷന്മാര്‍ ജീന്‍സ് ധരിക്കുന്നതും ടി-ഷര്‍ട്ട് ധരിക്കുന്നതും വിലക്കിയിട്ടുണ്ട്.
സ്ത്രീകള്‍ സാരിയോ സല്‍വാറോ ധരിച്ചാവണം ജോലി സ്ഥലത്ത് എത്തേണ്ടത്. പുരുഷന്മാര്‍ പാന്റ്‌സ്, കുര്‍ത്ത-പൈജാമ വേഷങ്ങളാണ് പുരുഷന്മാര്‍ക്ക് അനുവദിച്ചിരിക്കുന്നത്.
ജോലിക്കെത്തുമ്പോള്‍ ഗൗരവം തോന്നുന്ന വസ്ത്രങ്ങളാവണം ധരിക്കേണ്ടതെന്നും കാഷ്വല്‍ വേഷങ്ങള്‍ ധരിച്ചെത്തിയാല്‍ അച്ചടക്കമില്ലായ്മയുടെ സൂചനയുമാണെന്നാണ് സര്‍ക്കാര്‍ തലത്തിലെ ചിന്തകള്‍.
ജോലിക്കെത്തുമ്പോള്‍ ഗൗരവം തോന്നുന്ന വസ്ത്രങ്ങളാവണം ധരിക്കേണ്ടതെന്നും കാഷ്വല്‍ വേഷങ്ങള്‍ ധരിച്ചെത്തിയാല്‍ അച്ചടക്കമില്ലായ്മയുടെ സൂചനയുമാണെന്നാണ് സര്‍ക്കാര്‍ തലത്തിലെ ചിന്തകള്‍.
അതേസമയം, സര്‍ക്കുലറിനെതിരെ ജീവനക്കാരില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. എന്ത് വസ്ത്രം ധരിക്കണമെന്നത് സ്വന്തം താത്പര്യമാണെന്നും അതിന് അനുവദിക്കാത്തത് ജനാധിപത്യ ലംഘനമാണെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment