Latest News

ഒറ്റക്കാലു കൊണ്ട് ഡാന്‍സ് ചെയ്ത് ജൂറികളെ പോലും അമ്പരപ്പിച്ച നഴ്‌സിന്റെ കഥ

അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടപ്പോള്‍ സുബ്രീതിന് കിട്ടിയത് പുതിയൊരു ജീവിതം. ലുധിയാനയിലെ 27കാരിയായ സുബ്രീത് കൗര്‍ ആണ് ഒരു കാലുമായി നൃത്തം ചെയ്ത് ലോകത്തെ വിസ്മയിപ്പിക്കുന്നത്. ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ് മത്സരത്തില്‍ റണ്ണര്‍ അപ്പ് ആയ സുബ്രീത് കൗര്‍ പ്രതീക്ഷയുടെയും പ്രത്യാശയുടേയും ഉദാഹരണമാണ്. ഡാന്‍സ് എനിക്ക് വളരെ ഇഷ്ടമായിരുന്നു. എന്നാല്‍, രക്ഷിതാക്കള്‍ക്ക് വിദ്യാഭ്യാസത്തിലായിരുന്നു താല്പര്യം. അതുകൊണ്ടാണ് താന്‍ നഴ്‌സ് ആയത്. ബൈക്കപകടം എന്റെ ജീവിതത്തെ മാറ്റിമറിച്ചു. എന്റെ സ്പനങ്ങള്‍ സഫലമാക്കുകയാണ് യഥാര്‍ത്ഥത്തില്‍ ആ അപകടത്തിലൂടെ ഉണ്ടായത്. ആരോടും സംസാരിക്ക പ്രകൃതക്കാരിയായിരുന്നു സുബ്രീത്. നാണംകുണുങ്ങിയായ എന്റൊപ്പം എപ്പോഴും പുസ്തകങ്ങള്‍ ഉണ്ടാവും.

എന്നാല്‍ 2009 ഒക്ടോബറില്‍ നടന്ന അപകടം ജീവതത്തെ പാടെ മാറ്റിമറിച്ചു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഇടതുകാലിനെ മറക്കേണ്ടി വന്നു. ആളുകള്‍ എന്നെ സിമ്പതിയോടെയാണ് നോക്കുന്നത്. ആ അനുകമ്പ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അപകടം തളര്‍ത്തിയപ്പോള്‍ മറുഭാഗത്ത് ഡാന്‍സിനോടുള്ള പ്രിയം എന്നെ വേട്ടയാടി. ആദ്യം കേട്ടപ്പോള്‍ അമ്മയ്ക്ക് ഷോക്ക് ആയിരുന്നു. പിന്നീട് എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. കാലില്ലാത്തതിനാല്‍ പല ഡാന്‍സ് അക്കാദമികളും എന്നെ തഴഞ്ഞു. സ്വന്തമായി വീടിനടുത്ത് ഒരു ഡാന്‍സ് സ്റ്റുഡിയോ തുടങ്ങി. എന്നാല്‍ ചണ്ഢീഗഢിലെ റോക്ക്‌സ്റ്റാര്‍ അക്കാദമി എന്നെ സ്വീകരിച്ചു. ടെലിവിഷന്‍ ഷോയില്‍ റണ്ണര്‍ അപ്പ് ആയ ശേഷം ഒരു സെലിബ്രിട്ടിയുടെ പരിവേഷമാണ് സുബ്രീതിന്. മിക്കവരും സുബ്രീതിനടുത്ത് വന്ന് ഓട്ടോഗ്രാഫുകള്‍ ചോദിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Dance, National News.




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.