തിരുവനന്തപുരം: സോളാര്‍ വിവാദവും അനുബന്ധ വിഷയങ്ങളും യു.ഡി.എഫ് സര്‍ക്കാറിനെ വിട്ടൊഴിയാതെ പിന്തുടരുകയാണെങ്കിലും വെള്ളിയാഴ്ച ചേരുന്ന കെ.പി.സി.സി നേതൃയോഗത്തില്‍ പ്രശ്നം കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനിടയില്ല.
സോളാര്‍ ചര്‍ച്ച നടന്നാല്‍ അത്
ഗ്രൂപ്പ്തിരിഞ്ഞുള്ള വിഴുപ്പലക്കലായി മാറിയേക്കുമെന്ന് ഇരുപക്ഷവും ഭയപ്പെടുന്ന സാഹചര്യത്തിലാണിത്. പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ കേന്ദ്രനേതൃത്വത്തിന്‍െറ അതൃപ്തിക്ക് കാരണമായേക്കുമെന്ന ഭയവും വീണ്ടുവിചാരത്തിന് ഇരുവിഭാഗത്തെയും പ്രേരിപ്പിക്കുന്നു.
കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്‍റുമാര്‍, സി.എല്‍.പി ഭാരവാഹികള്‍, കെ.പി.സി.സി വക്താക്കള്‍ എന്നിവരുടെ സംയുക്തയോഗം വെള്ളിയാഴ്ച രാവിലെ പത്തിന് പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരഭവനിലാണ് വിളിച്ചിട്ടുള്ളത്. ആഗസ്റ്റ് 29ന് കൊച്ചിയില്‍ നടക്കേണ്ടിയിരുന്ന യോഗം മാറ്റിവെക്കുകയായിരുന്നു. മുഖപത്രമായ വീക്ഷണത്തിന്‍െറ പ്രവര്‍ത്തനം മെച്ചപ്പെടുത്തലാണ് യോഗത്തിന്‍െറ മുഖ്യ അജണ്ട. ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യും.
സോളാര്‍ വിഷയത്തില്‍ കാടുകയറിയുള്ള ചര്‍ച്ച യോഗത്തില്‍ ഉണ്ടാവില്ളെങ്കിലും പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ക്ക് യോഗം പൂര്‍ണപിന്തുണ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. സോളാര്‍ പ്രശ്നത്തിലേക്ക് കടക്കാതെ ചര്‍ച്ച അജണ്ടയില്‍ മാത്രമായിരിക്കണമെന്ന നിര്‍ദേശം യോഗത്തിന്‍െറ തുടക്കത്തില്‍ തന്നെ നേതൃത്വം അറിയിക്കാനാണ് സാധ്യത. ഇത് ലംഘിക്കാന്‍ ആരും തയാറാകുമെന്ന് കരുതാനാവില്ല. എങ്കിലും പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ട നടപടികള്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചേക്കും. ജുഡീഷ്യല്‍ അന്വേഷണത്തിന്‍െറ കാര്യത്തിലും സര്‍ക്കാറിന് തുറന്ന സമീപനമായിരിക്കുമെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിക്കും.

പാര്‍ട്ടിക്കും മുന്നണിക്കും ദോഷകരമാകുന്ന പരസ്യപ്രസ്താവനകള്‍ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന മുന്നറിയിപ്പ് വെള്ളിയാഴ്ചത്തെ യോഗത്തിലും ആവര്‍ത്തിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഒൗദ്യോഗിക ബൂത്തുതല ഏജന്‍റുമാരുടെ നിയമനത്തില്‍ ഇതുവരെ കൈവരിച്ച പുരോഗതിയും അവശേഷിക്കുന്ന ബൂത്തുകളില്‍ ഏജന്‍റുമാരെ നിയമിക്കുന്ന കാര്യത്തില്‍ സ്വീകരിക്കേണ്ട അടിയന്തരനടപടിയും യോഗം പരിഗണിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, UDF, KPCC, Ummanchandi

No comments:
Post a Comment