Latest News

മിസ്ഡ് കോള്‍ പ്രണയത്തിന് സാഫല്യം കാണാന്‍ യുവതിയെ തേടി കോഴിക്കോട്ടുകാരന്‍

വടക്കഞ്ചേരി: മിസ്ഡ് കോള്‍ പ്രണയത്തിന് സാഫല്യം കാണാന്‍ കോഴിക്കോട്ടില്‍ നിന്ന് യുവാവും സുഹൃത്തും ചിറ്റിലഞ്ചേരിയിലെത്തി. രണ്ടു വര്‍ഷമായി തുടരുന്ന ഫോണ്‍ സൗഹൃദത്തിന്റെ ഉടമയെ നേരില്‍ കാണാനെത്തിയ കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ യുവാക്കളാണ് നാട്ടുകാരുടെ പിടിയിലായത്.

നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ: കണ്ണമ്പ്ര സ്വദേശിയായ യുവതിയെ ചിറ്റിലഞ്ചേരി കാത്താംപൊറ്റയിലേക്കാണ് വിവാഹം ചെയ്തുകൊണ്ടുവന്നിരിക്കുന്നത്. ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. ഇവർക്ക് രണ്ടു കുഞ്ഞുങ്ങളുമുണ്ട്. ഭർത്താന് അവധിക്കു വന്ന് തിരിച്ചുപോയിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളൂ.

അതിനിടെയാണ് കാമുകനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. ചൊവ്വാഴ്ച്ച രാത്രി കാത്താംപൊറ്റയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട കോളേജ് വിദ്യാര്‍ത്ഥിയായ 21 കാരനും, ഇലക്ട്രീഷ്യനായ 24 കാരനുമാണ് നാട്ടുകാരുടെ പിടിയിലായത്. നിരവധി തവണ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയുടെ പേര് യുവാക്കള്‍ പറഞ്ഞു.

അവസാനം യുവതി വിളിച്ചിട്ട് വന്നതാണെന്ന് യുവാക്കള്‍ പറഞ്ഞതോടെ യുവതിയുടെ വീട്ടിലേക്ക് ഇവരെ കൂട്ടികൊണ്ടുപോയി. യുവാക്കളുടെ മൊബൈലില്‍ നിന്ന് യുവതിയെ വീട്ടിനു പുറത്തേക്കു വിളിച്ചുവരുത്തിയതോടെ നാട്ടുകാര്‍ക്ക് വിശ്വാസമായി.

തുടര്‍ന്ന് ആലത്തൂര്‍ പൊലീസില്‍ വിവരമറിയിച്ച് യുവാക്കളെ പൊലീസിനു കൈമാറി. യുവതിയെ വീട്ടുകാര്‍ ചോദ്യം ചെയ്തതോടെ എല്ലാ വിവരങ്ങളും 23 കാരിയും രണ്ടുമക്കളുടെ അമ്മയുമായ യുവതി സമ്മതിച്ചു.

വിവരം പുറത്തറിഞ്ഞതോടെ രാത്രിക്കു രാത്രിതന്നെ യുവതിയുടെ വീട്ടുകാരെ വിവരമറിയിച്ച് കണ്ണമ്പ്രയിലേക്ക് പറഞ്ഞുവിട്ടു. ബുധനാഴ്‌ച രാവിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി യുവതി വിളിച്ചിട്ടാണ് യുവാവ് വന്നതെന്ന് മൊഴി കൊടുത്തതോടെ യുവാക്കളെ പൊലീസ് വെറുതെ വിട്ടു. യുവതിയെ കണ്ണമ്പ്രയിലെ വീട്ടിലേക്കും വിട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Vadakkachery, Mised call, Kozhikkode, Love


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.