Latest News

ശ്രീ നാരായണ ഗുരുസമാധി; തൃക്കരിപ്പൂരില്‍ ഉപവാസയജ്ഞം


തൃക്കരിപ്പൂര്‍: ശ്രീനാരായണ ഗുരുദേവന്റെ 86 ാമത് സമാധി ദിനാചരണത്തിന്റെ ഭാഗമായി എസ് എന്‍ ഡി പി യോഗം തൃക്കരിപ്പൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ ഉപവാസ യജ്ഞം നടത്തി. 

യൂണിയന്‍, ശാഖ ഭാരവാഹികള്‍, പ്രധാനപ്രവര്‍ത്തകര്‍, വനിതാസംഘം, യൂത്ത് മൂവ്‌മെന്റു ഭാരവാഹികള്‍, മൈക്രോ ഫിനാന്‍സ് സ്വയം സഹായ സംഘം അംഗങ്ങള്‍ തുടങ്ങിയവര്‍ ഉപവാസത്തില്‍ പങ്കെടുത്തു. ഗുരുപൂജ, പ്രാര്‍ത്ഥന, ഗുരുദേവ കീര്‍ത്തനാലാപനം എന്നിവയുണ്ടായി. സമാധി സമയമായ വൈകുന്നേരം മൂന്നരക്കാണ് ഉപവാസ യജ്ഞം അവസാനിച്ചത്.
രാവിലെ ഒമ്പത് മണി മുതല്‍ തൃക്കരിപ്പൂര്‍ ബസ്സ്സ്റ്റാന്റ് പരിസരത്ത് തുടങ്ങിയ ഉപവാസം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡണ്ട് എ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ ശിവഗിരിമഠം ഗുരുസന്ദേശം നല്‍കി.. കാടങ്കോട് എം കുഞ്ഞികൃഷ്ണന്‍ പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി. 

തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി പദ്മജ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എം ടി പി കരീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ കരുണാകരന്‍ മേസ്ത്രി, തൃക്കരിപ്പൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ വി ലക്ഷ്മണന്‍, യോഗം ഡയറക്ടര്‍ കെ കുഞ്ഞികൃഷ്ണന്‍, കെ. കുഞ്ഞമ്പു, സി അമ്പു, പി സി വിശ്വംഭരന്‍ പണിക്കര്‍, ഇ. പി ലക്ഷ്മണന്‍, ജയരാജ് തുരുത്തി, പി ദേവരാജന്‍, സൗദമോഹന്‍, ജയശ്രീമുരളി, ഡി എം സുനില്‍കുമാര്‍, ഇ.പി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്. എന്‍ ഡി പി യോഗം യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് വി വി വിജയന്‍ നന്ദിയും പറഞ്ഞു.
വൈകീട്ട് സമാധിഗാനത്തിന് ശേഷം നാരങ്ങാനീര് നല്‍കിയാണ് ഉപവാസം അവസാനിപ്പിച്ചത. തുടര്‍ന്ന് കഞ്ഞി വിതരണം നടന്നു. വിത്തന്‍ രവി, പി ദാമോദരന്‍ മാസ്റ്റര്‍, പി രാജു, എം കെ നാരായണന്‍, കെ. നാരായണന്‍, സി കരുണാകരന്‍, ഷീബ ചന്ദ്രന്‍, ഷീല രവീന്ദ്രന്‍, കെ. എം നാരായണി, സി ഗിരിജ, വിലാസിനി, ഇന്ദിര പേക്കടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.